ഒ​രു പാ​ർ​ട്ടി​യി​ലും ചേ​രു​ന്നി​ല്ല; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ഊ​ർ​മി​ള മ​തോ​ന്ദ്ക​ർ
Wednesday, September 18, 2019 2:49 AM IST
മും​ബൈ: താ​ൻ ഒ​രു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​യി​ലും ചേ​രു​ന്നി​ല്ലെ​ന്നു ന​ടി ഊ​ർ​മി​ള മ​തോ​ന്ദ്ക​ർ. ശി​വ​സേ​ന​യി​ൽ ചേ​രു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ടെ​യാ​ണ് ഊ​ർ​മി​ള​യു​ടെ വി​ശ​ദീ​ക​ര​ണം. ഇ​ത്ത​രം ഊ​ഹാ​പോ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും അ​ങ്ങ​നെ ചെ​യ്യു​ന്ന​ത് ത​ന്നോ​ടും രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളോ​ടും ചെ​യ്യു​ന്ന നീ​തി​കേ​ടാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മും​ബൈ നോ​ർ​ത്ത് മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച ഊ​ർ​മി​ള പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഈ ​മാ​സം പ​ത്തി​നാ​ണ് ഊ​ർ​മി​ള കോ​ൺ​ഗ്ര​സി​ൽ നി​ന്നു രാ​ജി​വ​ച്ച​ത്. ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ അ​ടു​ത്ത അ​നു​യാ​യി​യാ​യ മി​ലി​ന്ദ് ന​ര്‍​വേ​ക​റു​മാ​യി ഊ​ര്‍​മി​ള ച​ര്‍​ച്ച ന​ട​ത്തി​യെ​ന്ന ത​ര​ത്തി​ല്‍ വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.