ചൈന ഓപ്പണ്‍: സിന്ധു രണ്ടാം റൗണ്ടിൽ
Wednesday, September 18, 2019 1:44 PM IST
ബെയ്ജിംഗ്: ചൈന ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ ലോക ചാമ്പ്യൻ ഇന്ത്യയുടെ പി.വി.സിന്ധു രണ്ടാം റൗണ്ടിൽ കടന്നു. മുൻ ഒളിമ്പിക്സ് ജേതാവ് ചൈനയുടെ ലി ഷുയേറിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് സിന്ധുവിന്‍റെ തുടക്കം. സ്കോർ: 21-18, 21 12.

ആദ്യ ഗെയിമിൽ ചൈനീസ് താരം പൊരുതിയെങ്കിലും രണ്ടാം ഗെയിമിൽ ഒരവസരം പോലും സിന്ധു നൽകിയില്ല. മികച്ച ഫോമിലുള്ള സിന്ധു ചൈനീസ് താരത്തെ അനായാസം മറികടക്കുകയായിരുന്നു.

നേരത്തെ ഇന്ത്യയുടെ സൈന നെഹ്‌വാൾ ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായിരുന്നു. തായ്‌ലൻഡിന്‍റെ ബുഷനാൻഓം​ഗ്ബാം​റും​ഗ്ഫാനോട് നേരിട്ടുള്ള ഗെയിമുകൾക്ക് ഇന്ത്യൻ താരം തോൽവി ഏറ്റുവാങ്ങുകയായിരുന്നു. സ്കോർ: 10-21, 17-21.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.