ഇ​ട​തി​ന്‍റെ ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രെ വി​ധി​യെ​ഴു​താ​ൻ ജ​ന​ങ്ങ​ൾ‌ കാ​ത്തി​രി​ക്കു​ന്നു​വെ​ന്ന് ചെ​ന്നി​ത്ത​ല
Saturday, September 21, 2019 1:59 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രെ വി​ധി​യെ​ഴു​താ​ൻ ജ​ന​ങ്ങ​ൾ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ​ർ​ക്കാ​രി​ന്‍റെ ഇ​ത്ര​യും നാ​ള​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ലാ​കും അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പ്ര​തി​ക​ര​ണം. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് വി​ല​യ മു​ന്നേ​റ്റം ത​ന്നെ ഉ​ണ്ടാ​കും എ​ന്ന​തി​ന് യാ​തൊ​രു സം​ശ​യ​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ൽ ഇ​തി​ന് മു​മ്പ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്നു​വെ​ന്നും ആ​വ​ശ്യ​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് തെ​ര​ഞ്ഞെ​ടു​പ്പി​നെ വൈ​കി​പ്പി​ച്ച​ത് ബി​ജെ​പി​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

ഒ​ക്ടോ​ബ​ർ 21നാ​ണ് വ​ട്ടി​യൂ​ര്‍​കാ​വ്, കോ​ന്നി, അ​രൂ​ര്‍, എ​റ​ണാ​കു​ളം, മ​ഞ്ചേ​ശ്വ​രം എ​ന്നീ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ 24നാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.