അ​മേ​രി​ക്ക​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണ് ഒ​രാ​ൾ മ​രി​ച്ചു
Sunday, October 13, 2019 9:42 AM IST
വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ല്‍ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ണ് ഒ​രാ​ള്‍ മ​രി​ച്ചു. സം​ഭ​ഴ​ത്തി​ൽ പ​തി​നെ​ട്ടോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ന്യൂ ​ഓ​ര്‍​ലി​യ​നി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഹാ​ര്‍​ഡ് റോ​ക്ക് ഹോ​ട്ട​ലി​ന്‍റെ മു​ക​ള്‍ നി​ല​യാ​ണ് ത​ക​ര്‍​ന്നു വീ​ണ​ത്.

അ​പ​ക​ട​ത്തി​ല്‍ മൂ​ന്നു പേ​രെ കാ​ണാ​താ​യി. കെ​ട്ടി​ട​ത്തി​ന്‍റെ മ​റ്റു​നി​ല​ക​ള്‍ ത​ക​ര്‍​ന്നു​വീ​ഴാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ആ​ളു​ക​ളെ നീ​ക്കി. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.