"ഈ ​രാ​ജ്യ​ത്തെ ദൈ​വം ര​ക്ഷി​ക്ക​ട്ടെ'; സ​വ​ര്‍​ക്ക​ര്‍​ക്ക് ഭാ​ര​ത​ര​ത്ന ആ​വ​ശ്യ​ത്തി​നെ​തി​രേ കോ​ൺ​ഗ്ര​സ്
Wednesday, October 16, 2019 6:40 AM IST
മും​ബൈ: ആ​ർ​എ​സ്എ​സ് സൈ​ദ്ധാ​ന്തി​ക​ൻ വി.​ഡി. സ​വ​ർ​ക്ക​ർ​ക്ക് ഭാ​ര​ത​ര​ത്ന പു​ര​സ്കാ​രം ന​ൽ​കാ​ൻ ശി​പാ​ർ​ശ ചെ​യ്യു​മെ​ന്ന മ​ഹാ​രാ​ഷ്ട്ര ബി​ജെ​പി പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ത്തി​നെ​തി​രേ കോ​ൺ​ഗ്ര​സ്. രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 150-ാം ജ​ന്മ​ദി​ന വാ​ർ​ഷി​കാ​ഘോ​ഷ സ​മ​യ​ത്തു​ത​ന്നെ സ​ർ​ക്കാ​ർ ഇ​ങ്ങ​നെ ഒ​രു തീ​രു​മാ​ന​ത്തി​ൽ എ​ത്തി​യെ​ങ്കി​ൽ പി​ന്നെ ഈ ​രാ​ജ്യ​ത്തെ ദൈ​വം ര​ക്ഷി​ക്ക​ട്ടെ​യെ​ന്ന് കോ​ൺ​ഗ്ര​സ് വ​ക്താ​വ് മ​നീ​ഷ് തി​വാ​രി പ​റ​ഞ്ഞു.

ഗാ​ന്ധി വ​ധ​ത്തി​ൽ വി​ചാ​ര​ണ നേ​രി​ട്ട​യാ​ളെ​യാ​ണ് രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത പു​ര​സ്കാ​ര​ത്തി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഈ ​നീ​ക്കം മ​ഹാ​ത്മാ ഗാ​ന്ധി​യോ​ടു​ള്ള അ​വ​ഹേ​ള​ന​മാ​ണെ​ന്നും മ​നീ​ഷ് തി​വാ​രി വ്യ​ക്ത​മാ​ക്കി. പ​രീ​ക്ഷ​യി​ൽ ഗാ​ന്ധി എ​ങ്ങ​നെ​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് ചോ​ദി​ക്കു​ന്ന രാ​ജ്യ​ത്ത് എ​ന്തും സം​ഭ​വി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ഹാ​ത്മ​ഗാ​ന്ധി​യു​ടെ ഘാ​ത​ക​നാ​യ നാ​ഥു​റാം ഗോ​ഡ്സേ​ക്കു ഭാ​ര​ത​ര​ത്ന ന​ല്ക​ണ​മെ​ന്നു ബി​ജെ​പി ഇ​നി ആ​വ​ശ്യ​പ്പെ​ട്ടേ​ക്കു​മെ​ന്നു സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ​യും പ​രി​ഹ​സി​ച്ചു. സ​വ​ർ​ക്ക​റി​നു ഭാ​ര​ത​ര​ത്ന ന​ല്ക​ണ​മെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നു ബി​ജെ​പി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ജെ.​പി. ന​ഡ്ഡ ചൊ​വ്വാ​ഴ്ച പു​റ​ത്തി​റ​ക്കി​യ മ​ഹാ​രാ​ഷ്‌​ട്ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യി​ലാണ് ഇക്കാര്യം ഉ​ന്ന​യി​ച്ചി​രുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.