നൊ​ബേ​ൽ ജേ​താ​വ് അ​ഭി​ജി​ത് ഞാ​യാ​റാ​ഴ്ച ഡ​ൽ​ഹി​യി​ൽ
Wednesday, October 16, 2019 9:27 PM IST
ന്യൂ​ഡ​ൽ​ഹി: സാ​ന്പ​ത്തി​ക ശാ​സ്ത്ര​ത്തി​നു​ള്ള ഇ​ത്ത​വ​ണ​ത്തെ നൊ​ബേ​ൽ സ​മ്മാ​നം നേ​ടി​യ അ​ഭി​ജി​ത് ബാനർ​ജി ഞാ​യ​റാ​ഴ്ച ഡ​ൽ​ഹി​യി​ൽ. ത​ന്‍റെ പു​തി​യ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന ച​ട​ങ്ങു​ക​ൾ​ക്കാ​യാ​ണ് അ​ഭി​ജി​ത് അ​മേ​രി​ക്ക​യി​ൽ​നി​ന്നും ഇ​ന്ത്യ​യി​ൽ എ​ത്തു​ന്ന​ത്. അ​ഭി​ജി​തി​ന്‍റെ "ഗു​ഡ് ഇ​ക്ക​ണോ​മി​ക്സ് ഫോ​ർ ഹാ​ർ​ഡ് ടൈം​സ്, ബെ​റ്റ​ർ ആ​ൻ​സേ​ഴ്സ് ടു ​ഔ​വ​ർ ബി​ഗ​സ്റ്റ് പ്രോം​ബ്ലം​സ്' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ഞാ​യ​റാ​ഴ്ച ഡ​ൽ​ഹി​യി​ൽ ന​ട​ക്കും.

നൊ​ബേ​ൽ ല​ഭി​ച്ച​തി​നു ശേ​ഷം ആ​ദ്യ​മാ​യി ജ​ന്മ​നാ​ട്ടി​ലെ​ത്തു​ന്ന അ​ഭി​ജി​ത് ചൊ​വ്വാ​ഴ്ച വ​രെ ഡ​ൽ​ഹി​യി​ൽ ത​ങ്ങും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ രാ​ഷ്ട്ര​നേ​താ​ക്ക​ള​ട​ക്കം ഏ​താ​നും പേ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കും. ചൊ​വ്വാ​ഴ്ച രാ​ത്രി കോ​ൽ​ക്ക​ത്ത​യി​ലേ​ക്കു പോ​കു​ന്ന അ​ഭി​ജി​ത്തി​ന് മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബു​ധ​നാ​ഴ്ച ബം​ഗാ​ൾ സ​ർ​ക്കാ​രി​ന്‍റെ വ​ക ഗം​ഭീ​ര പൗ​ര സ്വീ​ക​ര​ണം ഒ​രു​ക്കു​ന്നു​ണ്ട്.

കോ​ൽ​ക്ക​ത്ത​യി​ലു​ള്ള അ​മ്മ നി​ർ​മ​ല ബാ​ന​ർ​ജി​യും (83) ഇ​ള​യ സ​ഹോ​ദ​ര​ൻ അ​നി​രു​ദ്ധ ഭാ​സ്ക​ർ ബാ​ന​ർ​ജി​യും അ​ട​ക്ക​മു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പ​മാ​കും ബു​ധ​നാ​ഴ്ച അ​ഭി​ജി​ത്തി​ന്‍റെ താ​മ​സം. നൊ​ബേ​ൽ സ​മ്മാ​നം പ​ങ്കു​വ​ച്ച ഭാ​ര്യ എ​സ്ത​ർ ഡു​ഫ്ളോ​യും ര​ണ്ടും മ​ക്ക​ളും അ​ഭി​ജി​ത്തി​നോ​ടൊ​പ്പം ഇ​ത്ത​വ​ണ ഇ​ന്ത്യ​യി​ലേ​ക്കു വ​രു​ന്നി​ല്ല. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ അ​മേ​രി​ക്ക​യി​ലേ​ക്കു മ​ട​ങ്ങാ​നാ​ണു പ​രി​പാ​ടി.

നൊ​ബേ​ൽ സ​മ്മാ​നം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ന്പു തീ​രു​മാ​നി​ച്ച ഡ​ൽ​ഹി​യി​ലെ പു​സ്ത​ക​പ്ര​കാ​ശ​നം മാ​റ്റ​മി​ല്ലാ​തെ ന​ട​ത്താ​ൻ അ​ഭി​ജി​ത് ത​ന്നെ​യാ​ണു നി​ർ​ദേ​ശി​ച്ച​ത്. പ​ശ്ചി​മ ബം​ഗാ​ൾ ലി​വ​ർ ഫൗ​ണ്ടേ​ഷ​ൻ ഡ​ൽ​ഹി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ ചൊ​വാ​ഴ്ച വൈ​കു​ന്നേ​രം അ​ഭി​ജി​ത് പ​ങ്കെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.