ഭൂ​പ​തി​വ് ച​ട്ടം ഭേ​ദ​ഗ​തി ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ൽ: ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നെ​ന്ന് ആ​രോ​പ​ണം
Thursday, October 17, 2019 6:56 PM IST
ക​ട്ട​പ്പ​ന: ഇ​ടു​ക്കി ജി​ല്ല​യി​ല്‍ ഭൂ​വി​നി​യോ​ഗ​ത്തി​നും നി​ര്‍​മാ​ണ​ത്തി​നും നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി സ​ര്‍​ക്കാ​ര്‍ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി പു​റ​ത്തി​റ​ങ്ങി​യ പു​തി​യ ഉ​ത്ത​ര​വ് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നെ​ന്ന് ആ​രോ​പ​ണം. ഓ​ഗ​സ്റ്റ് 22ന് ​പു​റ​ത്തി​റ​ങ്ങി​യ ഭൂ​പ​തി​വ് ച​ട്ടം ഭേ​ദ​ഗ​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യാ​ണ് സ​ർ​ക്കാ​ർ പു​തി​യ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. എ​ന്നാ​ൽ നി​രോ​ധ​ന ഉ​ത്ത​ര​വി​ലെ 10 നി​ര്‍​ദേ​ശ​ങ്ങ​ളി​ൽ നാ​ലെ​ണ്ണ​ത്തി​ന് മാ​ത്ര​മാ​ണ് ഭേ​ഗ​ദ​തി വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഭേ​ദ​ഗ​തി ഉ​ത്ത​ര​വ​നു​സ​രി​ച്ച് നി​രോ​ധ​നം ഇ​ടു​ക്കി ജി​ല്ല​യി​ല്‍ മാ​ത്ര​മാ​യി ഒ​തു​ങ്ങും.

1964-ലെ ​ഭൂ​പ​തി​വു ച​ട്ടം ഒ​രു എ​ക്‌​സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വി​ലൂ​ടെ മ​റി​ക​ട​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന കാ​ര്യം മ​നഃ​പൂ​ര്‍​വം ത​മ​സ്‌​ക​രി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം ഉ‍​യ​രു​ന്ന​ത്. ച​ട്ട​പ്ര​കാ​രം 15 സെ​ന്‍റു വ​രെ​യു​ള്ള പ​ട്ട​യ ഭൂ​മി​യി​ല്‍ 1500 ച​തു​ര​ശ്ര അ​ടി​യി​ലേ​റെ ത​റ വി​സ്തൃ​തി​യു​ള്ള​തും വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യ കെ​ട്ടി​ട​ത്തി​ന്‍റെ കൈ​വ​ശ​ക്കാ​ര​ന്‍ അ​ത് അ​വ​രു​ടെ ഏ​ക ജീ​വ​നോ​പാ​ധി​യാ​ണെ​ന്ന് വ്യ​ക്ത​മാ​യി തെ​ളി​യി​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ത്ത​രം സ​വി​ശേ​ഷ സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ്ര​ത്യേ​കം പ​രി​ശോ​ധി​ച്ച് ഓ​രോ കേ​സി​ലും പ്ര​ത്യേ​കം റി​പ്പോ​ര്‍​ട്ടു ത​യാ​റാ​ക്കി നീ​തി​യു​ക്ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നാ​യി ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍ സ​ര്‍​ക്കാ​രി​നു റി​പ്പോ​ര്‍​ട്ടു ന​ല്‍​ക​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഈ ​നി​ര്‍​ദേ​ശ​ത്തി​നാ​ണ് ഭേ​ദ​ഗ​തി വ​രു​ത്തി ഉ​ത്ത​ര​വി​റ​ങ്ങി​യ തീ​യ​തി വ​രെ​യു​ള്ള നി​ര്‍​മാ​ണ​ങ്ങ​ള്‍​ക്കു​മാ​ത്രം ബാ​ധ​ക​മാ​ക്കു​ന്ന​ത് എ​ന്നാ​ക്കി​യ​ത്. ഉ​ത്ത​ര​വി​റ​ങ്ങി​യ​തി​നു​ശേ​ഷം നി​ര്‍​മാ​ണം ഉ​ണ്ടാ​യി​ട്ടി​ല്ല.

വാ​ഗ​മ​ണ്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഇ​ടു​ക്കി ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ കൈ​യേ​റ്റ​ങ്ങ​ളും അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ളും പ​ട്ടി​ക​യാ​ക്കി ഇ​ടു​ക്കി ജി​ല്ലാ​ക​ള​ക്ട​ര്‍ റി​പ്പോ​ര്‍​ട്ടു ന​ല്‍​ക​ണ​മെ​ന്നാ​ണ് ഖ​ണ്ഡി​ക 6(1)ൽ ​പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​താ​ണ് ഇ​ടു​ക്കി ജി​ല്ല​യ്ക്കു മാ​ത്രം എ​ന്നാ​ക്കി ഭേ​ദ​ഗ​തി ചെ​യ്ത​ത്. ഇ​തോ​ടെ കോ​ട്ട​യം ജി​ല്ല​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന വാ​ഗ​മ​ണ്ണി​ന്‍റെ ഭാ​ഗം നി​രോ​ധ​ന ഉ​ത്ത​ര​വി​ല്‍​നി​ന്നും പു​റ​ത്താ​യി. ര​വീ​ന്ദ്ര​ന്‍ പ​ട്ട​യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ്യ​ജ പ​ട്ട​യ​ങ്ങ​ള്‍ ക​ണ്ടെ​ത്തി മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്ന നി​ർ​ദേ​ശ​വും ഇ​ടു​ക്കി ജി​ല്ല​യി​ല്‍ മാ​ത്ര​മാ​യി എ​ന്നു ഭേ​ദ​ഗ​തി വ​രു​ത്തി. ഖ​ണ്ഡി​ക 6(8) ലെ ​പ​രാ​മ​ര്‍​ശം ഇ​ടു​ക്കി ജി​ല്ല​യി​ല്‍ എ​ന്ന​തി​നു​പ​ക​രം കോ​ട​തി എ​ന്‍​ഒ​സി നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടു​ള്ള എ​ട്ടു വി​ല്ലേ​ജു​ക​ള്‍​ക്കു മാ​ത്ര​മാ​യും പ​രി​മി​ത​പ്പെ​ടു​ത്തി.

1964-ലെ ​പ​ട്ട​യ ഭൂ​മി​യി​ല്‍ 1500 ച​തു​ര​ശ്ര​യ​ടി​ക്കു താ​ഴെ ത​റ വി​സ്തീ​ര്‍​ണ​മു​ള്ള കെ​ട്ടി​ടം മാ​ത്ര​മാ​ണു​ള്ള​തെ​ങ്കി​ല്‍ അ​ത് ക്ര​മ​വ​ല്‍​ക​രി​ച്ചു ന​ല്‍​കു​ന്ന​താ​ണ്. അ​പേ​ക്ഷ​ക​നോ അ​പേ​ക്ഷ​ക​നെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന​വ​ര്‍​ക്കോ മ​റ്റൊ​രി​ട​ത്തും ഭൂ​മി​യി​ല്ലെ​ന്നു തെ​ളി​യി​ക്കു​ക​യും വേ​ണം എ​ന്ന​താ​ണ് ഖ​ണ്ഡി​ക 6(2)ൽ ​പ​റ​യു​ന്ന​ത്. ഈ ​വ്യ​വ​സ്ഥ​യി​ല്‍ മാ​റ്റം ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല. സ​ര്‍​ക്കാ​ര്‍ ഭൂ​മി കൈ​യേ​റി നി​ര്‍​മാ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന വാ​ണി​ജ്യ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ പ​ട്ട​യം റ​ദ്ദു​ചെ​യ്ത് ഭൂ​മി​യും നി​ര്‍​മി​തി​ക​ളും സ​ര്‍​ക്കാ​രി​ല്‍ നി​ക്ഷി​പ്ത​മാ​ക്കി ക​ക്ഷി​ക​ള്‍​ക്കു പാ​ട്ട​ത്തി​നു ന​ല്‍​കു​മെ​ന്ന​തി​ലും ഭേ​ദ​ഗ​തി​യി​ല്ല. ഈ ​വ്യ​വ​സ്ഥ​നു​സ​രി​ച്ച് മൂ​ന്നാ​ര്‍, വാ​ഗ​മ​ണ്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ വ​മ്പ​ന്‍ റി​സോ​ര്‍​ട്ടു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ക്ര​മ​വ​ല്‍​ക​രി​ക്ക​പ്പെ​ട്ട് ഉ​ട​മ​ക​ള്‍​ക്ക് പാ​ട്ട​ത്തി​നു ന​ല്‍​കാ​ന്‍ അ​വ​സ​ര​മാ​കും.

ഖ​ണ്ഡി​ക 6 (5) മു​ന്‍ ഖ​ണ്ഡി​ക​യി​ലെ വ്യ​വ​സ്ഥ ഒ​ന്നു​കൂ​ടി ഉ​റ​പ്പി​ക്കു​ന്ന​താ​ണ്. 1964-ലെ ​ഭൂ​പ​തി​വു ച​ട്ട​പ്ര​കാ​രം പ​ട്ട​യം ല​ഭി​ച്ചി​രി​ക്കു​ന്ന ഭൂ​മി​യി​ല്‍ വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ വ്യ​വ​സ്ഥ ഉ​ണ്ടാ​യി​ട്ടി​ല്ല. 1500 ച​തു​ര​ശ്ര​യ​ടി​യി​ല്‍ കൂ​ടു​ത​ല്‍ വി​സ്തൃ​തി​യു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍ (പൊ​തു​ആ​വ​ശ്യം ഉ​ള്‍​പ്പെ​ടെ) നി​ര്‍​മി​ക്കാ​നു​ള്ള ത​ട​സ​വും ഭേ​ദ​ഗ​തി ഉ​ത്ത​ര​വി​ല്‍ മാ​റ്റി​യി​ട്ടി​ല്ലെ​ന്നു​മാ​ണ് ആ​ക്ഷേ​പം.

കെ.​എ​സ്. ഫ്രാ​ന്‍​സി​സ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.