സു​കു​മാ​ര​ൻ നാ​യ​ർ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​റെ പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് കോ​ടി​യേ​രി
Friday, October 18, 2019 11:43 AM IST
തി​രു​വ​ന​ന്ത​പു​രം: എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ​ക്കെ​തി​രെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സു​കു​മാ​ര​ൻ നാ​യ​ർ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​റെ പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ആ​രോ​പി​ച്ചു.

പാ​ലാ​യി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ യു​ഡി​എ​ഫി​ന് ജീ​വ​ൻ കൊ​ടു​ക്കാ​നാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​ത്. അ​തി​ല്‍ ദു​രു​ദേ​ശ്യ​മു​ണ്ട്. അ​ത് പ​രി​ശോ​ധി​ക്ക​ണം. ക​ര​യോ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് ത​ന്നെ ഇ​തി​നെ​തി​രെ എ​തി​ര്‍​പ്പു​യ​രു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യ നി​ല​പാ​ടു​ള്ള​വ​ർ സ​മു​ദാ​യ നി​ല​പാ​ടു​ക​ൾ ത​ള്ളി​ക്ക​ള​യും. മു​ൻ​പും അ​ങ്ങ​നെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്‍​എ​സ്എ​സി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി​യ​താ​യും കോ​ടി​യേ​രി അ​റി​യി​ച്ചു.

കേ​ര​ളം മ​ത​നി​ര​പേ​ക്ഷ അ​ടി​ത്ത​റ​യു​ള്ള ഒ​രു സം​സ്ഥാ​ന​മാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ള്‍ ഭാ​വി​യി​ല്‍ ഈ ​അ​ടി​ത്ത​റ ഇ​ള​ക്കു​ന്ന​തി​ലേ​ക്ക് ചെ​ന്നെ​ത്തി​ക്കും. ഒ​രു സ​മു​ദാ​യ സം​ഘ​ട​ന ഒ​രു പാ​ര്‍​ട്ടി​ക്ക് വേ​ണ്ടി സ്‌​ക്വാ​ഡ് രൂ​പീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് വി​ചി​ത്ര​മാ​ണെ​ന്നും കോ​ടി​യേ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.