കാ​ഷ്മീ​രി​ൽ പാ​ക് വെ​ടി​വ​യ്പ്; ര​ണ്ട് സൈ​നി​ക​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു
Sunday, October 20, 2019 12:34 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി ലം​ഘി​ച്ചു ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ട് സൈ​നി​ക​രും ഒ​രു സി​വി​ലി​യ​നു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​പ്വാ​ര ജി​ല്ല​യി​ലെ ത​ങ്ധാ​ർ സെ​ക്ട​റി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ ക​രാ​ർ ലം​ഘി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

വെ​ടി​വ​യ്പി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ​യാ​യി​രു​ന്നു പാ​ക് ആ​ക്ര​മ​ണ​മെ​ന്നും ഇ​ന്ത്യ തി​രി​ച്ച​ടി​ച്ച​താ​യും സൈ​ന്യം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​യാ​ഴ്ച ബാ​ര​മു​ല്ല, ര​ജൗ​രി സെ​ക്ട​റു​ക​ളി​ലും പാ​ക്കി​സ്ഥാ​ൻ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ചി​രു​ന്നു. ര​ണ്ട് സൈ​നി​ക​രാ​ണ് പാ​ക് ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

ജൂ​ലൈ​യി​ൽ 296 ത​വ​ണ​യാ​ണ് പാ​ക്കി​സ്ഥാ​ൻ ക​രാ​ർ ലം​ഘി​ച്ച് വെ​ടി​യു​തി​ർ​ത്ത​ത്. ഓ​ഗ​സ്റ്റി​ൽ 307 ത​വ​ണ​യും സെ​പ്റ്റം​ബ​റി​ൽ 292 ത​വ​ണ​യും പാ​ക്കി​സ്ഥാ​ൻ ക​രാ​ർ ലം​ഘി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.