പങ്കജ മു​ണ്ടെ​യ്ക്കെ​തി​രെ മോ​ശം പ​ര​മാ​ർ​ശം; എൻസിപി നേതാവിനെതിരെ കേ​സെ​ടു​ത്തു
Sunday, October 20, 2019 5:28 PM IST
ബീ​ഡ്: മ​ഹാ​രാ​ഷ്ട്ര വ​നി​താ-​ശി​ശു​ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ പ​ങ്ക​ജ മു​ണ്ടെ​യ്ക്കെ​തി​രെ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ബ​ന്ധു​വും എ​ൻ​സി​പി നേ​താ​വു​മാ​യ ധ​ന​ഞ്ജ​യ് മു​ണ്ടെ​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ബീ​ഡ് ജി​ല്ല​യി​ലെ പ​ർ​ലി​യി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​യും ഗോ​പി​നാ​ഥ് മുണ്ടെയു​ടെ മ​ക​ളു​മാ​ണ് പ​ങ്ക​ജ.

പ​ർ​ലി മ​ണ്ഡ​ല​ത്തി​ൽ പ​ങ്ക​ജ​യു​ടെ എ​തി​രാ​ളി​യാ​യ ധ​ന​ഞ്ജ​യ് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ ന​ട​ത്തി​യ പ​രാ​മ​ർ​ശം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വൈ​റ​ലാ​യി​രു​ന്നു. ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ​രാ​തി. പ​ർ​ലി ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജു​ഗ​ൽ കി​ഷോ​ർ ലോ​ഹി​യ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും വ​നി​താ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ എ​ഡി​റ്റ് ചെ​യ്ത​താ​ണെ​ന്നും വ്യാ​ജ​മാ​ണെ​ന്നും ധ​ന​ഞ്ജ​യ് ആ​രോ​പി​ക്കു​ന്നു. ഒ​ക്ടോ​ബ​ര്‍ 21 തി​ങ്ക​ളാ​ഴ്ച​യാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ വോ​ട്ടെ​ടു​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.