അരൂരിലും വട്ടിയൂർക്കാവിലും എൽഡിഎഫ് മുന്നിൽ
Thursday, October 24, 2019 8:19 AM IST
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന്‍റെ ആദ്യഫല സൂചനകൾ പുറത്തുവന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ അരൂരിൽ എൽഡിഎഫ് സ്ഥാനാർഥി മനു സി. പുളിക്കലും വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർഥി വി.കെ.പ്രശാന്തും ലീഡ് ചെയ്യുന്നു.

അരൂരിൽ മനു 11 വോട്ടിനും വട്ടിയൂർക്കാവിൽ പ്രശാന്ത് 40 വോട്ടിനുമാണ് ലീഡ് ചെയ്യുന്നത്. ബാക്കി മൂന്ന് മണ്ഡലങ്ങളിലെയും ഫലസൂചനകൾ പുറത്തുവന്നിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.