റേ​ഡി​യോ ജോ​ക്കി വ​ധം: പ്ര​തി അ​പ്പു​ണ്ണി പിടിയിൽ
Saturday, November 9, 2019 4:11 PM IST
ആ​ല​പ്പു​ഴ: റേ​ഡി​യോ ജോ​ക്കി മ​ട​വൂ​ർ പ​ടി​ഞ്ഞാ​റ്റേ​ല ആ​ശാ നി​വാ​സി​ൽ രാ​ജേ​ഷ് കു​മാ​റി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ക​ള​ത്തി​ൽ വീ​ട്ടി​ൽ വി.​അ​പ്പു​ണ്ണി പിടിയിൽ. കഴിഞ്ഞ ദിവസം അപ്പുണ്ണി കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടിരുന്നു. ആ​ല​പ്പു​ഴ​യി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഹോ​ട്ട​ലി​ൽ ക​യ​റി​യ​പ്പോ​ഴാണ് അപ്പുണ്ണി രക്ഷപ്പെട്ടത്.

2018 മാ​ർ​ച്ച് 27നു ​പു​ല​ർ​ച്ചെ 1.30നു ​മ​ട​വൂ​രി​ലെ സ്റ്റു​ഡി​യോ​യി​ലാ​ണു രാ​ജേ​ഷ് കൊ​ല്ല​പ്പെ​ട്ട​ത്. ഖ​ത്ത​റി​ലു​ള്ള വ്യ​വ​സാ​യി ഓ​ച്ചി​റ സ്വ​ദേ​ശി അ​ബ്ദു​ൽ സ​ത്താ​റി​ന്‍റെ ക്വ​ട്ടേ​ഷ​ൻ പ്ര​കാ​രം അ​പ്പു​ണ്ണി​യും സം​ഘ​വു​മാ​ണ് രാ​ജേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.