വി​ജ​യം ക​ണ്ട് ജെ​എ​ൻ​യു സ​മ​രം: ഫീ​സ് വ​ർ​ധ​ന റ​ദ്ദാ​ക്കി
Wednesday, November 13, 2019 5:30 PM IST
ന്യൂ​ഡ​ല്‍​ഹി: ര​ണ്ടാ​ഴ്ച​യി​ല​ധി​ക​മാ​യി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ​ർ​വ​ക​ലാ​ശാ​ല​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട​ത്തി വ​രു​ന്ന സ​മ​ര​ത്തി​ന് ഫ​ലം ക​ണ്ടു. ഹോ​സ്റ്റ​ല്‍ ഫീ​സ് വ​ര്‍​ധി​പ്പി​ച്ച തീ​രു​മാ​നം പി​ന്‍​വ​ലി​ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചു. ജെ​എ​ന്‍​യു എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടേ​താ​ണ് തീ​രു​മാ​നം. വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ആ​ര്‍. സു​ബ്ര​ഹ്മ​ണ്യം ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി മ​റ്റു പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഹോ​സ്റ്റ​ല്‍ ഫീ​സി​ല്‍ വ​ര്‍​ധ​ന​വ് വ​രു​ത്തി​യ​തി​നെ​തി​രെ ബു​ധ​നാ​ഴ്ച മു​ത​ല്‍ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ സ​മ​രം ശ​ക്തി​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഫീ​സ് ഫ​ര്‍​ധ​വ് പി​ന്‍​വ​ലി​ച്ച് കൊ​ണ്ടു​ള്ള തീ​രു​മാ​നം വ​ന്നി​രി​ക്കു​ന്ന​ത്.

ക​ന​ത്ത പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് എ​ക്‌​സി​ക്യൂ​ട്ടീ​വ് കൗ​ണ്‍​സി​ല്‍ യോ​ഗം ക്യാ​മ്പ​സി​ന് പു​റ​ത്താ​യി​രു​ന്നു ന​ട​ന്ന​ത്. ഇ​ട​തു​പ​ക്ഷ വി​ദ്യാ​ര്‍​ത്ഥി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യി​രു​ന്ന​ത്. ഫീ​സ് വ​ര്‍​ധ​ന പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ബി​വി​പി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

നേ​ര​ത്തെ, വി​ദ്യാ​ഥി പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി ര​മേ​ഷ് പ്രൊ​ഖ്രി​യാ​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​മ്പ​സി​ല്‍ കു​ടു​ങ്ങി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.