എ​യ​ര്‍ ഇ​ന്ത്യ​യും ഭാ​ര​ത് പെ​ട്രോ​ളി​യ​വും മാ​ർ​ച്ചി​ൽ വി​ൽ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി
Sunday, November 17, 2019 1:17 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ല ക​മ്പ​നി​ക​ളാ​യ എ​യ​ര്‍ ​ഇ​ന്ത്യ​യും ഭാ​ര​ത് പെ​ട്രോ​ളി​യ​വും അ​ടു​ത്ത വ​ർ​ഷം മാ​ര്‍​ച്ചോ​ടെ വി​ല്‍​ക്കു​മെ​ന്ന സൂ​ച​ന ന​ൽ​കി കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് സ​ർ​ക്കാ​ർ നീ​ക്കം.

എ​യ​ർ​ ഇ​ന്ത്യ​യു​ടെ വി​ൽ​പ്പ​ന​യ്ക്ക് ന​ല്ല പ്ര​തി​ക​ര​ണ​മാ​ണ് വി​ദേ​ശ നി​ക്ഷേ​പ​ക സം​ര​ഭ​ക​രി​ൽ​നി​ന്ന് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത്. ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ളും വി​ൽ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഈ ​വ​ർ​ഷം അ​വ​സാ​നം ത​ന്നെ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ സ​ർ​ക്കാ​ർ ശ​രി​യാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. എ​ല്ലാ മേ​ഖ​ല​ക​ളി​ലെ പ്ര​തി​സ​ന്ധി​ക​ൾ​ക്കും ഉ​ട​ൻ പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നും ധ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.