ജ​ന്മ​ദി​ന​ത്തി​ൽ കേ​ക്ക് മു​റി​ക്കു​ന്ന​തും മെ​ഴു​കു​തി​രി ക​ത്തി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ്
Monday, November 18, 2019 7:18 AM IST
ന്യൂ​ഡ​ൽ​ഹി: സ​നാ​ത​ന ധ​ർ​മം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി ഹി​ന്ദു​ക്ക​ൾ കു​ട്ടി​ക​ളു​ടെ ജ​ന്മ​ദി​ന​ത്തി​ൽ കേ​ക്ക് മു​റി​ക്കു​ന്ന​തും മെ​ഴു​കു​തി​രി ക​ത്തി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ്. കു​ട്ടി​ക​ളെ രാ​മാ​യ​ണം, ഗീ​ത, ഹ​നു​മാ​ന്‍ ചാ​ലി​സ എ​ന്നി​വ പ​ഠി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സ​നാ​ത​ന ധ​ർ​മ​വും അ​തി​ന്‍റെ മൂ​ല്യ​ങ്ങ​ളും സം​ര​ക്ഷി​ക്കു​മെ​ന്ന് കാ​ളി​യു​ടെ പേ​രി​ൽ പ്ര​തി​ജ്ഞ ചെ​യ്യ​ണം. സ​നാ​ത​ന ധ​ർ​മ സം​ര​ക്ഷ​ണ​ത്തി​നാ​യി ന​മ്മ​ളെ​ല്ലാ​വ​രും മു​ന്നോ​ട്ടു​വ​ര​ണം. ജ​ന്മ​ദി​ന​ത്തി​ൽ ന​ല്ല ഭ​ക്ഷ​ണ​മു​ണ്ടാ​ക്കു​ക​യും ജ​ന​ങ്ങ​ൾ​ക്കു മ​ധു​രം വി​ത​ര​ണം ചെ​യ്യു​ക​യും വേ​ണ​മെ​ന്നും ഗി​രി​രാ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.