ഫാത്തിമയുടെ മരണം: ചോദ്യം ചെയ്യലിന് ഹാജരാകാൻ അധ്യാപകർ കൂടുതൽ സമയം തേടി
Monday, November 18, 2019 6:20 PM IST
ചെന്നൈ: മലയാളി ഐഐടി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ മൂന്ന് അധ്യാപകർ കൂടുതൽ സമയം തേടി. വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അധ്യാപകർ സമയം നീട്ടി ചോദിച്ചിരിക്കുന്നത്.

അധ്യാപകരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച് ക്രൈംബ്രാഞ്ച് നേരത്തെ സമൻസ് അയച്ചിരുന്നു. ഇതിനു മറുപടിയായാണ് സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നിവർ കൂടുതൽ സമയം തേടി അന്വേഷണ സംഘത്തിന് കത്ത് നൽകിയത്.

നേരത്തെ ഐഐടി കാമ്പസിലെത്തി അധ്യാപകരുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് ഓഫീസിലെത്താൻ ആവശ്യപ്പെട്ട് സമൻസ് അയച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.