ജെ​എ​ന്‍​യു സ​മ​രം: പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ അ​ധ്യാ​പ​ക സം​ഘ​ട​ന​യു​ടെ പ്ര​തി​ഷേ​ധം
Tuesday, November 19, 2019 11:19 AM IST
ന്യൂ​ഡ​ൽ​ഹി: ജെ​എ​ൻ​യു​വി​ലെ വി​ദ്യാ​ര്‍​ഥി സ​മ​ര​ത്തി​നെ​തി​രെ​യു​ള്ള പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ ജെ​എ​ന്‍​യു അ​ധ്യാ​പ​ക സം​ഘ​ട​ന രം​ഗ​ത്ത്. ഇ​ന്ന് കാ​മ്പ​സി​ൽ അ​ധ്യാ​പ​ക സം​ഘ​ട​ന പ്ര​തി​ഷേ​ധം ന​ട​ത്തും. വി​സി​യു​ടെ നി​ല​പാ​ടി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നാ​ണ് വി​ദ്യാ​ർ​ഥി യൂ​ണി​യ​ന്‍റെ ആ​വ​ശ്യം. ഇ​ന്ന് വി​ദ്യാ​ർ​ഥി യൂ​ണി​യ​ന്‍ തു​ട​ർ​സ​മ​രം പ്ര​ഖ്യാ​പി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

തിങ്കളാഴ്ച മ​ണി​ക്കൂ​റു​ക​ളോ​ളം ഡ​ൽ​ഹി​യി​ലെ തു​ഗ്ല​ക്ക് റോ​ഡ് ഉ​പ​രോ​ധി​ച്ച് സ​മ​രം ചെ​യ്ത വി​ദ്യാ‍​ർ​ഥി​ക​ൾ​ക്കു നേ​രെ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി​യി​രു​ന്നു. വ​ഴി​വി​ള​ക്കു​ക​ൾ അ​ണ​ച്ച ശേ​ഷ​മാ​യി​രു​ന്നു പോ​ലീ​സ് ന​ട​പ​ടി.

അ​ന്ധ​വി​ദ്യാ‍​ർ​ഥി​ക​ൾ അ​ട​ക്കം നി​ര​വ​ധി വി​ദ്യാ‍​ർ​ഥി​ക​ൾ​ക്ക് പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റി​രു​ന്നു. ജെ​എ​ൻ​യു വി​ദ്യാ​ർ​ഥി യൂ​ണി​യ​നെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ച​ർ​ച്ച​യ്ക്ക് വി​ളി​ച്ച​തി​ന് തൊ​ട്ടു പി​ന്നാ​ലെ​യാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ അ​പ്ര​തീ​ക്ഷ​ത നീ​ക്കം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.