മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​ൺ​ഗ്ര​സ്-​എ​ൻ​സി​പി ച​ർ​ച്ച പൂ​ർ​ത്തി​യാ​യി
Thursday, November 21, 2019 5:44 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​സി​പി​യു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പൃ​ഥ്വി​രാ​ജ് ച​വാ​ൻ. വെ​ള്ളി​യാ​ഴ്ച ശി​വ​സേ​ന​യു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തും. സ​ഖ്യ​ത്തി​ലു​ള്ള ചെ​റു​ക​ക്ഷി​ക​ളു​മാ​യും ച​ർ​ച്ച ന​ട​ത്തു​മെ​ന്നും ച​വാ​ൻ പ​റ​ഞ്ഞു.

ശി​വ​സേ​ന-​കോ​ണ്‍​ഗ്ര​സ്-​എ​ൻ​സി​പി സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് നേ​ര​ത്തെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു. മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം വെ​ള്ളി​യാ​ഴ്ച ഉ​ണ്ടാ​കു​മെ​ന്ന് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം കെ.​സി. വേ​ണു​ഗോ​പാ​ലും പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.