ഹൈ​ദ​രാ​ബാ​ദി​ൽ പ്ര​തി​ക​ൾ കൊ​ല്ല​പ്പെ​ട്ട​തി​ൽ സ​ന്തോ​ഷ​മെ​ന്ന് നി​ർ​ഭ​യ​യു​ടെ അ​മ്മ
Friday, December 6, 2019 9:40 AM IST
ന്യൂ​ഡ​ൽ​ഹി: ഹൈ​ദ​രാ​ബാ​ദി​ൽ വ​നി​താ വെ​റ്റ​റി​ന​റി ഡോ​ക്ട​റെ ബ​ലാ​ത്സം​ഗം ചെ​യ്തു കൊ​ന്ന കേ​സി​ലെ പ്ര​തി​ക​ൾ കൊ​ല്ല​പ്പെ​ട്ട​തി​ൽ സ​ന്തോ​ഷ​മെ​ന്ന് നി​ർ​ഭ​യ​യു​ടെ അ​മ്മ ആ​ശാ​ദേ​വി. പോ​ലീ​സ് മ​ഹ​ത്താ​യ കാ​ര്യ​മാ​ണ് ചെ​യ്ത​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്ക​രു​തെ​ന്ന് താ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യും ആ​ശാ ദേ​വി പ്ര​തി​ക​രി​ച്ചു.

കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ലോ​റി ഡ്രൈ​വ​ർ മു​ഹ​മ്മ​ദ് പാ​ഷ എ​ന്ന ആ​രി​ഫ്, ജോ​ളു ന​വീ​ൻ, ചി​ന്ന​കേ​ശ​വു​ലു, ജോ​ളു ശി​വ എ​ന്നി​വ​രാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി ദേ​ശീ​യ​പാ​ത 44-ൽ ​ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. തെ​ളി​വെ​ടു​പ്പി​നാ​യി കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്ത് എ​ത്തി​ച്ച​പ്പോ​ൾ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ന്നും തു​ട​ർ​ന്നു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ പ്ര​തി​ക​ൾ നാ​ലു പേ​രും കൊ​ല്ല​പ്പെ​ട്ടു എ​ന്നു​മാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം.

പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്ന​തി​ൽ ഇ​ര​യു​ടെ കു​ടും​ബ​വും പ്ര​തി​ക​രി​ച്ചി​രു​ന്നു. സം​ഭ​വ​ത്തെ കു​റി​ച്ച് രാ​വി​ലെ അ​റി​ഞ്ഞ​പ്പോ​ൾ ഞെ​ട്ട​ലാ​ണ് ഉ​ണ്ടാ​യ​തെ​ന്നും നീ​തി ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഡോ​ക്ട‌​റു​ടെ കു​ടും​ബം പ്ര​തി​ക​രി​ച്ചു. കു​റ്റ​വാ​ളി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ മാ​സം 28-നാ​ണ് രാ​ജ്യ​ത്തെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. സ​ർ​ക്കാ​ർ മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​യ ഇ​രു​പ​ത്തി​യാ​റു​കാ​രി​യാ​ണ് മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട​ത്. തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ പി​ന്നീ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.