നീ​തി​യെ പ്ര​തി​കാ​ര​മാ​യി തെ​റ്റി​ദ്ധ​രി​ക്ക​രു​ത്; മു​ന്ന​റി​യി​പ്പു​മാ​യി ചീ​ഫ് ജ​സ്റ്റീ​സ് ബോ​ബ്ഡെ
Saturday, December 7, 2019 3:28 PM IST
ന്യൂ​ഡ​ൽ​ഹി: നീ​തി പ്ര​തി​കാ​ര​മാ​യാ​ൽ നീ​തി​യു​ടെ സ്വ​ഭാ​വം ന​ഷ്ട​പ്പെ​ടു​മെ​ന്ന് സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ ബോ​ബ്ഡെ. നീ​തി​യെ പ്ര​തി​കാ​ര​മാ​യി തെ​റ്റി​ദ്ധ​രി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജോ​ധ്പു​രി​ല്‍ രാ​ജ​സ്ഥാ​ന്‍ ഹൈ​ക്കോ​ട​തി​യു​ടെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നീ​തി എ​ന്ന​ത് പ്ര​തി​കാ​ര​മാ​യാ​ല്‍ നീ​തി​ക്ക് അ​തി​ന്‍റെ സ്വ​ഭാ​വം ന​ഷ്ട​പ്പെ​ടും. ത​ത്ക്ഷ​ണം ല​ഭി​ക്കു​ന്ന കാ​ര്യ​മ​ല്ല നീ​തി​യെ​ന്നും ജ​സ്റ്റീ​സ് ബോ​ബ്ഡെ പ​റ​ഞ്ഞു. തെ​ല​ങ്കാ​ന​യി​ൽ വെ​റ്റ​ന​റി ഡോ​ക്ട​റെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി തീ​വ​ച്ചു കൊ​ന്ന പ്ര​തി​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്ന സം​ഭ​വ​ത്തി​ന്‍റെ ചീ​ഫ് ജ​സ്റ്റി​സി​ന്റെ പ​രാ​മ​ര്‍​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.