മോ​ദി​ക്ക് ബ​ദ​ൽ രാ​ഹു​ൽ: അ​ശോ​ക് ഗെലോട്ട്
Wednesday, December 11, 2019 11:09 AM IST
മും​ബൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ബ​ദ​ൽ രാ​ഹു​ൽ ഗാ​ന്ധി മാ​ത്ര​മാ​ണെ​ന്ന് രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെലോട്ട്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യം നേ​രി​ട്ടെ​ങ്കി​ലും രാ​ഹു​ൽ ഗാ​ന്ധി നേ​തൃ​ത്വ നി​ര​യി​ലേ​ക്ക് എ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യെ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ​യും ധൈ​ര്യ​ത്തോ​ടെ​യും നി​ർ​ഭ​യ​മാ​യും നേ​രി​ടാ​ൻ ക​ഴി​യു​ന്ന പ്ര​തി​പ​ക്ഷ​ത്തു​ള്ള ഏ​ക നേ​താ​വാ​ണ് രാ​ഹു​ൽ. 134 വ​ർ​ഷ​ത്തെ പാ​ര​മ്പ​ര്യ​മു​ള്ള പാ​ർ​ട്ടി​യെ ഐ​ക്യ​പ്പെ​ടു​ത്തു​ന്ന ശ​ക്തി​യാ​ണ് ഗാ​ന്ധി കു​ടും​ബ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ടും​ബ​വാ​ഴ്ച​യെ​ന്ന വി​മ​ർ​ശ​ന​ത്തെ അ​ദ്ദേ​ഹം ത​ള്ളി​ക്ക​ള​യു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്കേ​റ്റ തി​രി​ച്ച​ടി​ക​ൾ മ​റ​ന്ന് രാ​ഹു​ൽ ഗാ​ന്ധി നേ​തൃ​ത്വ​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്ത​ണം. മോ​ദി​ക്ക് ബ​ദ​ൽ ഇ​ല്ലെ​ന്ന് പ​റ​യു​ന്ന​ത് തെ​റ്റാ​ണ്. രാ​ഹു​ൽ ഗാ​ന്ധി​യാ​ണ് മോ​ദി​ക്ക് ബ​ദ​ൽ- ഗെലോട്ട് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.