ര​ഞ്ജി​യി​ൽ കേ​ര​ള​ത്തി​ന് വി​ജ​യ​പ്ര​തീ​ക്ഷ
Wednesday, December 11, 2019 5:21 PM IST
തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​ന് വി​ജ​യ​പ്ര​തീ​ക്ഷ. ഫോ​ളോ​ഓ​ണി​നെ തു​ട​ർ​ന്ന് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗ് തു​ട​ങ്ങി​യ ഡ​ൽ​ഹി മി​ക​ച്ച തി​രി​ച്ചു​വ​ര​വാ​ണ് ന​ട​ത്തി​യ​ത്. മൂ​ന്നാം ദി​നം ക​ളി​നി​ർ​ത്തു​മ്പോ​ൾ ഡ​ൽ​ഹി ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 142/1 എ​ന്ന നി​ല​യി​ലാ​ണ്. ഒ​ൻ​പ​ത് വി​ക്ക​റ്റ് ശേ​ഷി​ക്കേ ഇ​ന്നിം​ഗ്സ് തോ​ൽ​വി ഒ​ഴി​വാ​ക്കാ​ൻ ഡ​ൽ​ഹി​ക്ക് 241 റ​ണ്‍​സ് കൂ​ടി വേ​ണം.

ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 142 റ​ണ്‍​സി​ന് പു​റ​ത്താ​യ ഡ​ൽ​ഹി ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ക​രു​തി​ക്കൂ​ട്ടി​യാ​ണ് ബാ​റ്റിം​ഗി​നെ​ത്തി​യ​ത്. ഓ​പ്പ​ണ​ർ അ​നൂ​ജ് റാ​വ​ത്ത് തു​ട​ക്കം മു​ത​ൽ ആ​ക്ര​മി​ച്ചു ക​ളി​ച്ചു. 103 പ​ന്തി​ൽ 87 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യ റാ​വ​ത്താ​ണ് ഡ​ൽ​ഹി​യെ മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന​ത്. 51 റ​ണ്‍​സോ​ടെ കു​നാ​ൽ ചാ​ണ്ഡി​ല​യും ര​ണ്ടു റ​ണ്‍​സു​മാ​യി ധ്രു​വ് ഷോ​റി​യും ക്രീ​സി​ലു​ണ്ട്.

നേ​ര​ത്തെ ആ​റ് വി​ക്ക​റ്റ് പി​ഴു​ത ജ​ല​ജ് സ​ക്സേ​ന​യാ​ണ് കേ​ര​ള​ത്തി​ന് മി​ക​ച്ച ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് സ​മ്മാ​നി​ച്ച​ത്. 383 റ​ണ്‍​സി​ന്‍റെ ലീ​ഡ് ല​ഭി​ച്ച​തോ​ടെ കേ​ര​ളം ഡ​ൽ​ഹി​യെ ഫോ​ളോ​ഓ​ണി​ന് വി​ട്ടു.

23/2 എ​ന്ന നി​ല​യി​ൽ മൂ​ന്നാം ദി​നം ബാ​റ്റിം​ഗ് തു​ട​ങ്ങി​യ ഡ​ൽ​ഹി​ക്ക് തു​ട​രെ വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് പി​ന്നാ​ലെ സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് അ​വ​സാ​നി​ച്ചു. 25 റ​ണ്‍​സ് വീ​തം നേ​ടി​യ ന​വ​ദീ​പ് സെ​യ്നി​യും നി​തീ​ഷ് റാ​ണ​യു​മാ​ണ് ടോ​പ്പ് സ്കോ​റ​ർ​മാ​ർ.

നേ​ര​ത്തെ ക്യാ​പ്റ്റ​ൻ സ​ച്ചി​ൻ ബേ​ബി (155), റോ​ബി​ൻ ഉ​ത്ത​പ്പ (102) എ​ന്നി​വ​രു​ടെ സെ​ഞ്ചു​റി​ക്ക​രു​ത്തി​ൽ കേ​ര​ളം ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 525/9 എ​ന്ന നി​ല​യി​ൽ ഒ​ന്നാം ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ർ ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.