ഉ​ന്നാ​വോ ആ​വ​ർ​ത്തി​ക്കു​ന്നു; യു​പി​യി​ൽ പെ​ൺ​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി തീ​കൊ​ളു​ത്തി
Saturday, December 14, 2019 8:44 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫ​ത്തേ​പു​രി​ലും മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​ക്കു നേ​രേ കൊ​ടും​ക്രൂ​ര​ത. ഫ​ത്തേ​പു​രി​ലെ ഹു​സൈ​ൻ​ഹ​ജി​ൽ പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗം ചെ​യ്തു തീ​കൊ​ളു​ത്തി. പെ​ൺ​കു​ട്ടി​യു​ടെ അ​ടു​ത്ത ബ​ന്ധു​വാ​ണ് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി തീ​കൊ​ളു​ത്തി​യ​ത്.

ശ​രീ​ര​ത്തി​ൽ 90 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ നി​ല​യി​ലാ​ണ് പെ​ൺ​കു​ട്ടി. കു​ട്ടി​യെ കാ​ൺ​പു​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ചാ​ണ് പ്ര​തി പെ​ൺ​കു​ട്ടി​യെ തീ ​കൊ​ളു​ത്തി​യ​ത്.

വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ബ​ന്ധു മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന് പി​താ​വ് പ​റ​ഞ്ഞു. പി​താ​വി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ഞ്ചു സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം.

ഡി​സം​ബ​ർ ആ​ദ്യ​വാ​രം ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ​യി​ലും സ​മാ​ന​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യി​രു​ന്നു. ഉ​ന്നാ​വോ​യി​ൽ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി കേ​സി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി കോ​ട​തി​യി​ലേ​ക്കു പോ​കും വ​ഴി പ്ര​തി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ചം​ഗ​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ പെ​ൺ​കു​ട്ടി ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.