ആ​ദ്യം സ​മാ​ധാ​നം, എ​ന്നി​ട്ടാ​കാം ന​ട​പ​ടി; ജാ​മി​യ ഹ​ർ​ജി​ക്കാ​രോ​ടു സു​പ്രീം​കോ​ട​തി
Monday, December 16, 2019 11:49 AM IST
ന്യൂ​ഡ​ൽ​ഹി: ജാ​മി​യ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​വു​മാ​യും പോ​ലീ​സ് ന​ട​പ​ടി​യു​മാ​യും ബ​ന്ധ​പ്പെ​ട്ട കേ​സ് ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കാ​മെ​ന്നു സു​പ്രീം കോ​ട​തി. ജാ​മി​യ മി​ലി​യ, അ​ലി​ഗ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ഷ​യം സു​പ്രീം കോ​ട​തി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക ഇ​ന്ദി​ര ജ​യ്സിം​ഗ്, കോ​ളി​ൻ ഗൊ​ണ്‍​സാ​ൽ​വ​സ്, സ​ൽ​മാ​ൻ ഖു​ർ​ഷി​ദ് എ​ന്നി​വ​ർ ചീ​ഫ് ജ​സ്റ്റി​സി​നു മു​ന്പാ​കെ സൂ​ചി​പ്പി​ച്ച​പ്പോ​ഴാ​ണു ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

രാ​ജ്യ​ത്ത് വ​ലി​യ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും സു​പ്രീം കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ക്ക​ണ​മെ​ന്നും ഇ​ന്ദി​ര ജ​യ്സിം​ഗ് കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, പോ​ലീ​സി​നെ​തി​രെ സ്വ​യ​മേ കേ​സെ​ടു​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ പ്ര​തി​ക​ര​ണം. വി​ദ്യാ​ർ​ഥി​ക​ളാ​യ​തു​കൊ​ണ്ട്് നി​യ​മം കൈ​യി​ലെ​ടു​ക്കാം എ​ന്നു ക​രു​ത​ണ്ട. അ​തി​ന് ആ​ർ​ക്കും അ​ധി​കാ​ര​മി​ല്ല. ന​ട​പ​ടി​യെ​ടി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മ​ല്ല ഇ​പ്പോ​ൾ. ആ​ദ്യം സ​മാ​ധാ​നം ഉ​ണ്ടാ​ക​ട്ടെ, എ​ന്നി​ട്ടാ​കാം ന​ട​പ​ടി​യെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് അ​റി​യി​ച്ചു.

എ​ന്തു​കൊ​ണ്ടാ​ണ് പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ന്ന​ത്?. ബ​സു​ക​ൾ ക​ത്തി​ച്ചു. അ​ത് ആ​രാ​ണ് എ​ന്ന​ത് ഇ​വി​ടെ ബാ​ധ​ക​മ​ല്ല. ക​ലാ​പം എ​ങ്ങ​നെ​യാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്നു കോ​ട​തി​ക്ക​റി​യാം. ഇ​വി​ടെ കോ​ട​തി​ക്ക് അ​ധി​കം ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്നു ക​രു​തു​ന്നി​ല്ല. ഇ​ത് ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്ന​മാ​ണെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് നി​രീ​ക്ഷി​ച്ചു. കോ​ട​തി സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് എ​തി​ര​ല്ല. നി​ങ്ങ​ൾ​ക്ക് തെ​രു​വി​ലി​റ​ങ്ങ​ണ​മെ​ങ്കി​ൽ ആ​യി​ക്കോ​ളൂ. പ​ക്ഷേ അ​ത് ഇ​ങ്ങ​നെ​യ​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് പ​റ​ഞ്ഞു.

അ​ലി​ഗ​ഡ്, ജാ​മി​യ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ പോ​ലീ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ ക​ടു​ത്ത അ​ടി​ച്ച​മ​ർ​ത്ത​ൽ ന​ട​പ​ടി​ക​ൾ ന​ട​ത്തി എ​ന്ന റി​പ്പോ​ർ​ട്ടു​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. ജാ​മി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു മാ​ത്രം നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ജാ​മി​യ​യി​ലെ പോ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.