മ​ര​ട്: പൊ​ടി​ശ​ല്യം കു​റ​ക്കാ​ൻ വെ​ള​ളം ത​ളി​ക്കു​ന്നു
Tuesday, January 14, 2020 6:09 PM IST
കൊ​ച്ചി: മ​ര​ടി​ൽ ഫ്ളാ​റ്റു​ക​ൾ പൊ​ളി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പൊ​ടി​ശ​ല്യം ഒ​ഴി​വാ​ക്കാ​നാ​യി വെ​ള്ളം ത​ളി​ച്ചു തു​ട​ങ്ങി. ഇ​ന്ന​ലെ അ​സ​ഹീ​നി​യ​മാ​യ പൊ​ടി മൂ​ലം നാ​ട്ടു​കാ​ർ ഏ​റെ ദു​രി​ത​ത്തി​ലാ​യി​രു​ന്നു. സ​ഹി​കെ​ട്ട നാ​ട്ടു​കാ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​യെ ത​ട​ഞ്ഞു വ​യ്ക്കു​ന്ന സ്ഥി​തി വ​രെ​യെ​ത്തി. ഇ​തേ തു​ട​ർ​ന്നാ​ണ് വെ​ള്ളം ത​ളി​ച്ച് പൊ​ടി കു​റ​ച്ച​തി​നു​ശേ​ഷം അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന ജോ​ലി ആ​രം​ഭി​ച്ചാ​ൽ മ​തി​യെ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്.

പൊ​ളി​ക്കാ​ൻ ക​രാ​റെ​ടു​ത്ത വി​ജ​യ് സ്റ​റീ​ൽ​സും കോ​ണ്‍​ക്രീ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന പ്രോം​പ്റ്റ് എ​ന്ന ക​ന്പ​നി​യും ചേ​ർ​ന്നാ​ണ് വെ​ള്ളം ത​ളി​ക്കു​ന്ന​ത്. കാ​യ​ലി​ൽ നി​ന്ന് ഇ​തി​നാ​യ് വെ​ള്ളം പ​ന്പു ചെ​യ്യു​ക​യാ​ണ്.പൊ​ടി​മൂ​ലം നാ​ട്ടു​കാ​രി​ൽ പ​ല​ർ​ക്കും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും നേ​രി​ട്ടു. ഇ​തേ തു​ട​ർ​ന്ന് നെ​ട്ടൂ​രി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പ​ച്ചി​ട്ടു​ണ്ട്.

ബു​ധ​നാ​ഴ്ച ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി​യി​ൽ നി​ന്നും ഡോ​ക്ട​ർ​മാ​ർ എ​ത്തും. പൊ​ടി​ശ​ല്യം കു​റ​ഞ്ഞ​തി​നു​ശേ​ഷം വ​രും ദി​വ​സ​ങ്ങ​ളി​ൽ നാ​ലി​ട​ത്തു നി​ന്നും ഒ​രേ​സ​മ​യം അ​വ​ശി​ഷ്ട​ങ്ങ​ൾ വേ​ർ​തി​രി​ച്ച് തു​ട​ങ്ങും. 70 ദി​വ​സം കൊ​ണ്ട് ഈ ​ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ് ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.