ഇ​ന്ത്യ എ​യ്ക്ക് ജ​യം; സ​ഞ്ജു നി​റം​മ​ങ്ങി
Friday, January 17, 2020 11:40 AM IST
ലി​ങ്ക​ണ്‍: ന്യൂ​സി​ല​ൻ​ഡ് പ​ര്യ​ട​ന​ത്തി​ലെ ആ​ദ്യ പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ എ​യ്ക്ക് ജ​യം. ന്യൂ​സി​ല​ൻ​ഡ് ഇ​ല​വ​നെ 92 റ​ണ്‍​സി​ന് ഇ​ന്ത്യ​യു​ടെ യു​വ​നി​ര ത​ക​ർ​ത്തു. എ​ന്നാ​ൽ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ് മ​ത്സ​ര​ത്തി​ൽ തി​ള​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ എ 50 ​ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റി​ന് 279 റ​ണ്‍​സ് നേ​ടി. ഋ​തു​രാ​ജ് ഗെ​യ്ഗ് വാ​ദ് (93), ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ൽ (50), സൂ​ര്യ​കു​മാ​ർ യാ​ദ​വ് (50) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. അ​ഞ്ചാ​മ​നാ​യി ക്രീ​സി​ലെ​ത്തി​യ സ​ഞ്ജു നാ​ല് റ​ണ്‍​സ് നേ​ടി റ​ണ്‍​ഔ​ട്ടാ​യി. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ആ​ഞ്ഞ​ടി​ച്ച ക്രു​നാ​ൽ പാ​ണ്ഡ്യ 31 പ​ന്തി​ൽ 41 റ​ണ്‍​സ് നേ​ടി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ന്യൂ​സി​ല​ൻ​ഡ് ഇ​ല​വ​ൻ 41..1 ഓ​വ​റി​ൽ 187 റ​ണ്‍​സി​ന് പു​റ​ത്താ​യി. 50 റ​ണ്‍​സ് നേ​ടി​യ ജാ​ക്കോ​ബ് ഭൂ​ല​യാ​ണ് കി​വീ​സി​ന്‍റെ ടോ​പ്പ് സ്കോ​റ​ർ. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 82 റ​ണ്‍​സ് നേ​ടി​യ ശേ​ഷ​മാ​ണ് കി​വീ​സ് ത​ക​ർ​ന്ന​ടി​ഞ്ഞ​ത്. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ഖ​ലീ​ൽ അ​ഹ​മ്മ​ദ് നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി. മു​ഹ​മ്മ​ദ് സി​റാ​ജും ക്രു​നാ​ൽ പാ​ണ്ഡ്യ​യും ര​ണ്ടു വീ​തം വി​ക്ക​റ്റു​ക​ൾ നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.