ധ​വാ​നും പ​രി​ക്ക്; ആ​ശ​ങ്ക
Friday, January 17, 2020 7:38 PM IST
രാ​ജ്കോ​ട്ട്: ഋ​ഷ​ഭ് പ​ന്തി​ന് പ​രി​ക്കേ​റ്റ​ത് ഇ​ന്ത്യ​ൻ ടീ​മി​ന് ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ച​തി​നു പി​ന്നാ​ലെ മ​റ്റൊ​രു സൂ​പ്പ​ർ താ​ര​ത്തി​നും പ​രി​ക്ക്. ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​നാ​ണ് പ​രി​ക്കേ​റ്റ​ത്. ബാ​റ്റ് ചെ​യ്യു​ന്ന​തി​നി​ടെ വാ​രി​യെ​ല്ലി​ന് ബോ​ളു​കൊ​ണ്ടാ​ണ് ധ​വാ​ന് പ​രി​ക്കേ​റ്റ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ധ​വാ​ൻ ഫീ​ൽ​ഡിം​ഗി​ന് ഇ​റ​ങ്ങി​യി​ല്ല.

ധ​വാ​ന്‍റെ പ​രി​ക്ക് സം​ബ​ന്ധി​ച്ച് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ധ​വാ​ൻ ക​ളി​ക്കു​മോ എ​ന്ന കാ​ര്യം ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ലെ​ന്നും മാ​നേ​ജ്മെ​ന്‍റി​നോ​ട് അ​ടു​ത്ത​വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.