മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക ഇ​ന്ദി​ര ജെ​യ്സിം​ഗി​നെ​തി​രേ നി​ർ​ഭ​യ​യു​ടെ അ​മ്മ
Saturday, January 18, 2020 11:12 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി കൂ​ട്ട​ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക ഇ​ന്ദി​ര ജെ​യ്സിം​ഗി​നെ​തി​രേ നി​ർ​ഭ​യ​യു​ടെ അ​മ്മ ആ​ശാ​ദേ​വി രം​ഗ​ത്ത്. ഇ​ന്ദി​ര​യെ പോ​ലു​ള്ള​വ​ർ കാ​ര​ണം രാ​ജ്യ​ത്ത് നീ​തി ന​ട​പ്പാ​കു​ന്നി​ല്ല. കു​റ്റ​വാ​ളി​ക​ളോ​ട് പൊ​റു​ക്ക​ണ​മെ​ന്ന് പ​റ​യാ​ൻ ഇ​ന്ദി​ര ജെ​യ്സിം​ഗ് ആ​രാ​ണെ​ന്നും നി​ർ​ഭ​യ​യു​ടെ അ​മ്മ ചോ​ദി​ച്ചു.

നി​ർ​ഭ​യ​യു​ടെ അ​മ്മ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ മാ​തൃ​ക പി​ന്തു​ട​ര​ണ​മെ​ന്നാ​ണ് ഇ​ന്ദി​ര ജെ​യ്സിം​ഗ് ക​ഴി​ഞ്ഞ​ദി​വ​സം ആ​വ​ശ്യ​പ്പെ​ട്ട​ത്. രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സ് പ്ര​തി​യാ​യ ന​ളി​നി​യോ​ട് സോ​ണി​യ ക്ഷ​മി​ച്ചു. അ​വ​രെ തൂ​ക്കി​കൊ​ല്ല​ണ​മെ​ന്ന ആ​ഗ്ര​ഹം സോ​ണി​യ​ക്കി​ല്ലാ​യി​രു​ന്നു. ഞ​ങ്ങ​ൾ നി​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ട് പ​ക്ഷേ വ​ധ​ശി​ക്ഷ​ക്കെ​തി​രാ​ണെ​ന്നും ഇ​ന്ദി​ര ജെ​യ്സിം​ഗ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.