ബി​ജെ​പി​യു​ടെ റി​മോ​ട്ട് ക​ണ്‍​ട്രോ​ൾ ആ​ർ​എ​സ്എ​സി​ന്‍റെ കൈ​യി​ല​ല്ല: മോ​ഹ​ൻ ഭ​ഗ​വ​ത്
Saturday, January 18, 2020 5:37 PM IST
മൊ​റാ​ദാ​ബാ​ദ്: രാ​ഷ്ട്രീ​യ​വു​മാ​യി ആ​ർ​എ​സ്എ​സി​ന് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് സം​ഘ​ട​ന​യു​ടെ അ​ധ്യ​ക്ഷ​ൻ മോ​ഹ​ൻ ​ഭ​ഗ​വ​ത്. രാ​ജ്യ​ത്തി​ന്‍റെ ധാ​ർ​മി​ക​വും സാം​സ്കാ​രി​ക​വും മാ​നു​ഷി​ക​വു​മാ​യ മൂ​ല്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് ആ​ർ​എ​സ്എ​സ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുപിയിലെ മൊ​റാ​ദാ​ബാ​ദി​ൽ ന​ട​ന്ന സം​ഘ​ട​ന​യു​ടെ നാ​ലു ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന പ്ര​സം​ഗ​ത്തി​ലാ​ണ് മോ​ഹ​ൻ ഭ​ഗ​വ​ത് ന​യം വ്യ​ക്ത​മാ​ക്കി​യ​ത്.

സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള​വ​ർ ഈ ​സം​ഘ​ട​ന​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​തി​ൽ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളി​ൽ​പെ​ട്ട​വ​രു​മു​ണ്ടാ​കാം. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന​ത് ഞ​ങ്ങ​ളു​ടെ വി​ഷ​യ​മേ​യ​ല്ല. രാ​ജ്യ​ത്തി​ന്‍റെ മൂ​ല്യം സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​മാ​ണ് ഞ​ങ്ങ​ളു​ടേ​ത്- ആ​ർ​എ​സ്എ​സ് മേ​ധാ​വി പ​റ​ഞ്ഞു.

ബി​ജെ​പി​യെ നി​യ​ന്ത്രി​ക്കു​ന്ന റി​മോ​ട്ട് ക​ണ്‍​ട്രോ​ൾ ഞ​ങ്ങ​ളു​ടെ കൈ​യി​ല​ല്ലെന്നും രാ​ജ്യ​ത്തെ 130 കോ​ടി ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​യാ​ണ് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും മോ​ഹ​ൻ​ഭ​ഗ​വ​ത് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.