ഇ​പ്പോ​ഴും പോ​ലീ​സാ​ണെ​ന്നാ​ണ് ചി​ല​രു​ടെ വി​ചാ​രം; സെ​ൻ​കു​മാ​റി​നെ​തി​രെ പ​രി​ഹാ​സ​വു​മാ​യി വെ​ള്ളാ​പ്പ​ള്ളി
Saturday, January 18, 2020 7:51 PM IST
ആ​ല​പ്പു​ഴ: മു​ൻ പോ​ലീ​സ് മേ​ധാ​വി ടി.​പി.​സെ​ൻ​കു​മാ​റി​നെ​തി​രെ പ​രി​ഹാ​സ​വു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ഇ​പ്പോ​ഴും പോ​ലീ​സാ​ണ് എ​ന്നാ​ണ് ചി​ല​രു​ടെ വി​ചാ​ര​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സെ​ൻ​കു​മാ​റി​ന്‍റെ പേ​രെ​ടു​ത്ത് പ​റ​യാ​തെ ആ​യി​രു​ന്നു വെ​ള്ളാ​പ്പ​ള്ളി​യു​ടെ വി​മ​ർ​ശ​നം.

ക​ഴി​ഞ്ഞ ദി​വ​സം സു​ഭാ​ഷ് വാ​സു​വി​നൊ​പ്പം പ്ര​സ്ക്ല​ബി​ലെ​ത്തി​യ​പ്പോ​ൾ ന​ട​ത്തി​യ പ്ര​ക​ട​നം ആ ​രീ​തി​യി​ലാ​യി​രു​ന്നു​വെ​ന്ന് വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. ജ​ന​കീ​യ കോ​ട​തി​ക്കു മു​ന്നി​ൽ വ​രാ​ൻ ഇ​ത്ത​ര​ക്കാ​ർ​ക്ക് ധൈ​ര്യ​മി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി തു​റ​ന്ന​ടി​ച്ചു. കാ​ര്യ​ങ്ങ​ളു​ടെ നി​ജ​സ്ഥി​തി ജ​ന​ങ്ങ​ൾ​ക്ക് അ​റി​യാ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ‌​ത്തു.

സു​ഭാ​ഷ് വാ​സു​വി​നൊ​പ്പം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ വെ​ള്ളാ​പ്പ​ള്ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യാ​ണ് സു​ഭാ​ഷ് വാ​സു​വും സെ​ൻ​കു​മാ​റും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.