പൗ​ര​ത്വ​നി​യ​മം: ബി​ജെ​പി​യി​ൽ നി​ന്ന് വി​മ​ത സ്വ​രം- "നി​യ​മ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്ക​രു​ത്’
Monday, January 20, 2020 12:42 PM IST
കോ​ൽ​ക്ക​ത്ത: പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ നി​ന്ന് വ്യ​തി​ച​ലി​ക്കി​ല്ലെ​ന്ന് തീ​രു​മാ​ന​ത്തി​ൽ ബി​ജെ​പി ഉ​റ​ച്ചുനി​ൽ​ക്കു​ന്പോ​ൾ പാ​ർ​ട്ടി​യി​ൽ നി​ന്ന് വി​മ​തസ്വ​ര​ങ്ങ​ൾ ഉ​യ​രു​ന്നു. പൗ​രന്മാർ​ക്കു​മേ​ൽ നി​യ​മ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്ക​രു​തെ​ന്ന് ബി​ജെ​പി പ​ശ്ചി​മ​ബം​ഗാ​ൾ ഉപാധ്യക്ഷനും നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ ചെ​റു​മ​ക​നു​മാ​യ ച​ന്ദ്ര​കു​മാ​ർ ബോ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഒ​രി​ക്ക​ൽ ബി​ൽ പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി നി​യ​മ​മാ​യാ​ൽ അ​ത് സം​സ്ഥാ​ന​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​ണ്. എ​ന്നാ​ൽ ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്ത് നി​യ​മ​ങ്ങ​ൾ പൗ​രന്മാർ​ക്കു​മേ​ൽ അ​ടി​ച്ചേ​ൽ​പി​ക്ക​രു​തെ​ന്നും ജ​ന​ങ്ങ​ളി​ലേക്കി​റ​ങ്ങി പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​യു​ടെ ഗു​ണ​വ​ശ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ക​യാ​ണു വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അം​ഗ​ബ​ലം കൂ​ടു​ത​ലു​ണ്ടെ​ന്നു ക​രു​തി തീ​വ്ര​വാ​ദ രാ​ഷ്ട്രീ​യം ക​ളി​ക്ക​രു​ത്. പൗ​ര​ത്വ​നി​യ​മ​ത്തിൽ ചി​ല ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തി​യാ​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ്ര​തി​ഷേ​ധ പ്ര​ചാ​ര​ണ​ങ്ങ​ൾ ത​ക​ർ​ക്കാ​നാ​വു​മെ​ന്നും ച​ന്ദ്ര​കു​മാ​ർ ​ബോ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പൗ​ര​ത്വ നി​യ​മ​ത്തി​ൽ ഒ​രു മ​ത​ത്തേ​യും പ​രാ​മ​ർ​ശി​ക്ക​രു​ത്. പീ​ഡ​നം അ​നു​ഭ​വി​ക്കു​ന്ന ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് വേ​ണ്ടി​യാ​ണ് നി​യ​മ​ഭേ​ദ​ഗ​തി​യെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. പ്ര​തി​ഷേ​ധ​ങ്ങ​ളോ​ടു​ള്ള പാ​ർ​ട്ടി​യു​ടെ സ​മീ​പ​നം വ്യ​ത്യ​സ്ത​മാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.