കാ​ഷ്മീ​രി​ൽ മൂ​ന്ന് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു
Monday, January 20, 2020 1:21 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ സോ​പി​യാ​ൻ ജി​ല്ല​യി​ൽ സൈ​ന്യം മൂ​ന്ന് ഭീ​ക​ര​രെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി. സോ​പി​യാ​നി​ലെ വാ​ച്ചി മേ​ഖ​ല​യി​ൽ ഭീ​ക​ര​ർ ഒ​രു വീ​ട്ടി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു സൈ​ന്യം നീ​ക്കം ന​ട​ത്തി​യ​ത്. ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സും സി​ആ​ർ​പി​എ​ഫും ക​ര​സേ​ന​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഭീ​ക​ര​രെ വ​ധി​ച്ച​ത്.

2018 സെ​പ്റ്റം​ബ​ർ 29ന് ​പി​ഡി​പി മു​ൻ എം​എ​ൽ​എ അ​ജാ​ജ് മി​റി​ന്‍റെ ജ​വ​ഹ​ർ​ന​ഗ​റി​ലെ വ​സ​തി​യി​ൽ നി​ന്നും എ​ട്ട് ആ​യു​ധ​ങ്ങ​ൾ കൊ​ള്ള​യ​ടി​ച്ച കേ​സി​ലെ പ്ര​തി​യാ​യ ആ​ദി​ൽ ഷെ​യ്ഖാ​ണ് കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഒ​രാ​ൾ. സോ​പി​യാ​ൻ സ്വ​ദേ​ശി​യാ​യ വ​സീം വാ​നി​യും കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് സൈ​ന്യം അ​റി​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.