ഇ​ല​ക്ട്രി​ക് ഓ​ട്ടോ​യ്ക്കെ​തി​രേ കോ​ഴി​ക്കോ​ട്ട് സി​ഐ​ടി​യു​വി​ന്‍റെ സ​ത്യാ​ഗ്ര​ഹം, പ​ണി​മു​ട​ക്ക്
Monday, January 20, 2020 7:13 PM IST
കോ​ഴി​ക്കോ​ട്: ഇ​ല​ക്ട്രി​ക് ഓ​ട്ടോ​യ്ക്കെ​തി​രേ കോ​ഴി​ക്കോ​ട്ട് സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ണി​മു​ട​ക്കും സ​ത്യാ​ഗ്ര​ഹ​വും. ഇ ​ഓ​ട്ടോ​ക​ൾ​ക്കും പെ​ർ​മി​റ്റ് നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി​യ​ത്. ഇ​തോ​ടെ യാ​ത്ര​ക്കാ​ർ ബു​ദ്ധി​മു​ട്ടി​ലാ​യി.

ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്കു ത​ങ്ങ​ൾ എ​തി​ര​ല്ലെ​ന്നും എ​ന്നാ​ൽ ഇ​വ​യെ കൂ​ടി പെ​ർ​മി​റ്റ് വ്യ​വ​സ്ഥ​യ്ക്ക് കീ​ഴി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നു​മാ​ണ് ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. നി​ല​വി​ൽ നോ​ണ്‍ ട്രാ​ൻ​സ്പോ​ർ​ട്ട് വെ​ഹി​ക്കി​ൾ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ​ല​ക്ട്രി​ക് ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കു ന​ഗ​ര​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്താ​നു​ള്ള അ​നു​വാ​ദം ന​ൽ​ക​രു​തെ​ന്നാ​ണു സ​മ​ര​ക്കാ​രു​ടെ ആ​വ​ശ്യം.

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ല​ക്ട്രി​ക് ഓ​ട്ടോ​ക​ൾ​ക്ക് വ​ലി​യ തോ​തി​ൽ പ്ര​ചാ​ര​ണം ന​ൽ​കി​യ​ത്. കോ​ഴി​ക്കോ​ടി​നു പു​റ​മെ കൊ​ച്ചി​യി​ലും ഇ​ല​ക്ട്രി​ക് ഓ​ട്ടോ​റി​ക്ഷ​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. എ​ട്ടു​മാ​സം മു​ന്പാ​ണ് കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ ഇ​ല​ക്ട്രി​ക് ഓ​ട്ടോ​റി​ക്ഷ​ക​ൾ നി​ര​ത്തി​ലി​റ​ങ്ങാ​ൻ തു​ട​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.