ജ​നം ത​ള്ളി​യ​വ​ർ നു​ണ പ്ര​ച​രി​പ്പി​ക്കു​ന്നു; പ്ര​തി​പ​ക്ഷ​ത്തെ പ​രി​ഹ​സി​ച്ച് മോ​ദി
Monday, January 20, 2020 7:26 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​നം ത​ള്ളി​ക്ക​ള​ഞ്ഞ​വ​ർ നു​ണ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നു മോ​ദി പ​റ​ഞ്ഞു. ആ​രു​ടെ​യും പേ​രെ​ടു​ത്തു പ​റ​യാ​തെ​യാ​യി​രു​ന്നു മോ​ദി​യു​ടെ പ​രി​ഹാ​സം.

ന​മ്മെ ന​യി​ക്കു​ന്ന ത​ത്ത്വ​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടാ​ത്ത നി​ര​വ​ധി പേ​രു​ണ്ട്. ന​മ്മ​ൾ എ​ന്തെ​ങ്കി​ലും കു​ഴ​പ്പ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​വ​രാ​യ​തു​കൊ​ണ്ട​ല്ല അ​ത്. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ ബി​ജെ​പി​യെ അ​നു​ഗ്ര​ഹി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് അ​വ​ർ​ക്കു ബി​ജെ​പി​യെ ഇ​ഷ്ട​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത​ത്. അ​വ​ർ​ക്കു കു​റ​ച്ചു​പേ​രു​ടെ പി​ന്തു​ണ​യു​ണ്ട്. അ​ത് എ​ല്ലാ​യ്പ്പോ​ഴും ബി​ജെ​പി​ക്ക് എ​തി​രാ​യി​രു​ന്നെ​ന്നും മോ​ദി പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷം നി​ര​വ​ധി നു​ണ​ക​ളും ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ളും ന​ട​ത്തി​യെ​ങ്കി​ലും ജ​ന​ങ്ങ​ൾ ബി​ജെ​പി​യെ​യാ​ണു വി​ശ്വ​സി​ച്ച​ത്. എ​തി​രാ​ളി​ക​ൾ അ​വ​രു​ടെ മു​ഴു​വ​ൻ ക​ഴി​വും പു​റ​ത്തെ​ടു​ത്തി​ട്ടും ബി​ജെ​പി വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി. അ​തു​കൊ​ണ്ടു ത​ന്നെ സ​ർ​ക്കാ​രി​നു കു​ലു​ക്ക​മു​ണ്ടാ​കി​ല്ലെ​ന്നും മോ​ദി പ​റ​ഞ്ഞു.

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജെ.​പി. ന​ഡ്ഡ​യെ അ​നു​മോ​ദി​ക്കു​ന്ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. ന​ഡ്ഡ​യു​ടെ കീ​ഴി​ൽ ബി​ജെ​പി പു​തി​യ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കു​മെ​ന്നും മോ​ദി പ്ര​ത്യാ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.