രാ​ജ്യ​ത്ത് തു​ക്‌​ഡെ തു​ക്‌​ഡെ ഗാം​ഗി​ല്ലെ​ന്ന് കേ​ന്ദ്രം
Tuesday, January 21, 2020 1:41 AM IST
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് തു​ക്‌​ഡെ തു​ക്‌​ഡെ ഗാം​ഗു​ക​ളി​ല്ലെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം. ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ വെ​ട്ടി​ലാ​ക്കു​ന്ന​താ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട്. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ രാ​ജ്യ​ത്ത് ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത് തു​ക്‌​ഡെ തു​ക്‌​ഡെ ഗാം​ഗു​ക​ളാ​ണെ​ന്നാ​യി​രു​ന്നു അ​മി​ത് ഷാ​യു​ടെ പ​രാ​മ​ര്‍​ശം.

അ​മി​ത് ഷാ​യു​ടെ പ​രാ​മ​ര്‍​ശം ചേ​ദ്യം ചെ​യ്തു​കൊ​ണ്ട് രാ​ജ്യ​ത്തെ തു​ക്‌​ഡെ തു​ക്‌​ഡെ ഗാം​ഗു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ തേ​ടി സാ​കേ​ത് ഗോ​ഖ്‌​ലെ എ​ന്ന വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​ത്തി​ന് വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ ന​ല്‍​കി​യ​ത്. ഡി​സം​ബ​ര്‍ 26നാ​യി​രു​ന്നു അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​ത്. തു​ക്‌​ഡെ തു​ക്‌​ഡെ ഗാം​ഗി​നെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വു​മി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം മ​റു​പ​ടി ന​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.