താ​ൽ വീ​ണ്ടും പൊ​ട്ടി​ത്തെ​റി​ച്ചേ​ക്കും; ഫി​ലി​പ്പീ​ൻ​സി​ൽ ജാ​ഗ്ര​ത
Tuesday, January 21, 2020 4:22 AM IST
മ​നി​ല: ഫി​ലി​പ്പീ​ൻ​സി​ലെ മ​നി​ല​യ്ക്കു തെ​ക്കു​ള്ള താ​ൽ അ​ഗ്നി​പ​ർ‌​വ​തം കൂ​ടു​ത​ൽ സം​ഹാ​ര​ശേ​ഷി​യോ​ടെ വീ​ണ്ടും പൊ​ട്ടി​ത്തെ​റി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ്. സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി​യ ജ​ന​ങ്ങ​ൾ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും തി​രി​കെ വീ​ടു​ക​ളി​ലേ​ക്കു വ​ര​രു​തെ​ന്നു സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു. അ​ന്ത​രീ​ക്ഷ​ത്തി​ൽ സ​ൾ​ഫ​ർ ഡ​യോ​ക്സൈ​ഡി​ന്‍റെ അ​ള​വ് കൂ​ടി​യ​തും ആ​വ​ർ​ത്തി​ക്കു​ന്ന ഭൂ​ച​ല​ന​വു​മാ​ണ് സൂ​ച​ന​യാ​യി ശാ​സ്ത്ര​ജ്ഞ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

ജ​നു​വ​രി 12നാ​ണ് താ​ൽ അ​ഗ്നി​പ​ർ​വ​തം വീ​ണ്ടും സ​ജീ​വ​മാ​യ​ത്. അ​ഗ്നി​പ​ർ​വ​ത​ത്തി​ൽ​നി​ന്നു ചാ​ര​വും പു​ക​യും വ​മി​ച്ചി​രു​ന്നു. ലാ​വാ പ്ര​വാ​ഹ​വും ആ​രം​ഭി​ച്ചി​രു​ന്നു. അ​ഗ്നി​പ​ർ​വ​ത​ത്തി​ൽ നി​ന്നു​ള്ള ചാ​രം നൂ​റു കി​ലോ​മീ​റ്റ​ർ അ​ക​ലെ മ​നി​ല​യി​ലും പ​തി​ച്ച​ത്. സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ൽ പ്ര​ദേ​ശ​ത്തെ 1.10 ല​ക്ഷം പേ​ർ വീ​ടു​ക​ൾ അ​ധി​കൃ​ത​ർ ഒ​ഴി​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ എ​ല്ലാം ശാ​ന്ത​മാ​യ​പ്പോ​ൾ വീ​ട് വൃ​ത്തി​യാ​ക്കാ​നും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ നോ​ക്കാ​നു​മാ​യി ഇ​വ​രി​ൽ പ​ല​രും വീ​ടു​ക​ളി​ൽ ഇ​ട​യ്ക്കി​ടെ വ​ന്നു​പോ​കാ​റു​ണ്ട്. ഇ​ത് അ​പ​ക​ട​ര​മാ​ണെ​ന്നു വി​ല​യി​രു​ത്തി​യാ​ണു വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്നു ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഇ​ന്‍റീ​രി​യ​ർ അ​ണ്ട​ർ സെ​ക്ര​ട്ട​റി എ​പി​മാ​കോ ഡെ​ൻ​സിം​ഗ് പ​റ​ഞ്ഞു. 14 കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ ഏ​റ്റ​വും അ​പ​ക​ട സാ​ഹ​ച​ര്യ​മാ​ണെ​ന്നാ​ണു മു​ന്ന​റി​യി​പ്പ്.

1911-ൽ ​താ​ൽ അ​ഗ്നി​പ​ർ​വ​തം പൊ​ട്ടി​ത്തെ​റി​ച്ച് 1,300 പേ​ർ മ​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.