ബ്ര​സീ​ലി​യ​ൻ വ​ണ്ട​ർ​കി​ഡ് റെ​യ്നി​യ​ർ റ​യ​ൽ മാ​ഡ്രി​ഡി​ൽ
Tuesday, January 21, 2020 4:45 AM IST
മാ​ഡ്രി​ഡ്: ബ്ര​സീ​ലി​യ​ൻ കൗ​മാ​ര​താ​രം റെ​യ്നി​യ​ർ ജീ​സ​സ് സ്പാ​നി​ഷ് ക്ല​ബ് റ​യ​ൽ മാ​ഡ്രി​ഡി​ൽ. ബ്ര​സീ​ലി​ലെ മു​ൻ​നി​ര ക്ല​ബാ​യ ഫ്ലാ​മിം​ഗോ​യി​ൽ നി​ന്നാ​ണ് 18 വ​യ​സു​കാ​ര​നാ​യ താ​രം റ​യ​ലി​ൽ എ​ത്തി​യ​ത്. 26 മി​ല്യ​ൺ പൗ​ണ്ടി​ന് ആ​റു വ​ർ​ഷ​ത്തെ ക​രാ​റാ​ണ് ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്.

ബ്ര​സീ​ൽ ഫു​ട്ബാ​ളി​ലെ പു​തി​യ സെ​ൻ​സേ​ഷ​നാ​യ റെ​യ്നി​യ​ർ ഫ്ലാ​മിം​ഗോ​യെ ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചി​രു​ന്നു. കോ​പ്പ ലി​ബ​ർ​ട്ട​ഡോ​റ​സ് കി​രീ​ടം നേ​ട്ട​ത്തി​ലും അ​റ്റാ​ക്കിം​ഗ് മി​ഡ്ഫീ​ൽ​ഡ​റാ​യ താ​രം പ​ങ്കാ​ളി​യാ​യി. 15 ക​ളി​ക​ളി​ൽ ആ​റു ഗോ​ളു​ക​ൾ റെ​യ്നി​യ​ർ നേ​ടി​യി​ട്ടു​ണ്ട്.

നേ​ര​ത്തേ, ബ്ര​സീ​ലി​യ​ൻ കൗ​മാ​ര പ്ര​തി​ഭ​ക​ളാ​യ വി​നീ​ഷ്യ​സ് ജൂ​നി​യ​റി​നെ​യും റോ​ഡ്രി​ഗോ​യെ​യും റ​യ​ൽ ടീ​മി​ൽ എ​ത്തി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.