അണ്ടർ 19 ലോകകപ്പ്: ജപ്പാനെ തകർത്ത് ഇന്ത്യ
Tuesday, January 21, 2020 4:42 PM IST
ബ്ലഫൊണ്ടയ്ൻ: അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ കുഞ്ഞ·ാരായ ജപ്പാനെ ഇന്ത്യ കശക്കിയെറിഞ്ഞു. 10 വിക്കറ്റിന് അനായാസം ഇന്ത്യ മത്സരം ജയിച്ചു. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ ഇന്ത്യ തോൽപ്പിച്ചിരുന്നു.

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ജപ്പാനെ 22.5 ഓവറിൽ 41 റണ്‍സിന് ഓൾഒൗട്ടാക്കി. 19 റണ്‍സുമായി എക്സ്ട്രാ റണ്ണുകളാണ് മുന്നിൽ. ജപ്പാൻ നിരയിൽ ആരും രണ്ടക്കം കടന്നില്ല. അഞ്ച് പേർ പൂജ്യത്തിന് പുറത്തായി. കെന്േ‍റാ ഡോബൽ, ഷു നഗൂച്ചി എന്നിവർ ഏഴ് റണ്‍സ് വീതം നേടി. ഇന്ത്യയ്ക്ക് വേണ്ടി രവി ബിഷ്ണോയി നാലും കാർത്തിക് ത്യാഗി മൂന്നും ആകാശ് സിംഗും രണ്ടും വിക്കറ്റുകൾ നേടി.

4.5 ഓവർ മാത്രം ബാറ്റ് ചെയ്ത് ഇന്ത്യ ലക്ഷ്യം മറികടന്നു. യശ്വസി ജയ്സ്വാൾ (29), കുമാർ കുശാഗ്ര (13) എന്നിവർ വിജയം അനായാസമാക്കി. രവി ബിഷ്ണോയിയാണ് മാൻ ഓഫ് ദ മാച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.