ഇ​ന്ത്യ​യി​ൽ ജ​നാ​ധി​പ​ത്യം കു​റ​യു​ന്നു; പൗ​ര​സ്വാ​ത​ന്ത്ര്യ പ​ട്ടി​ക​യി​ൽ കൂ​പ്പു​കു​ത്തി
Thursday, January 23, 2020 3:02 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ജ​നാ​ധി​പ​ത്യം കു​റ​യു​ന്നെ​ന്ന് ഇ​ക്ക​ണോ​മി​സ്റ്റ് ഇ​ന്‍റ​ലി​ജ​ൻ​സ് യൂ​ണി​റ്റ് (ഇ​ഐ​യു). ഇ​തേ തു​ട​ർ​ന്നു ജ​നാ​ധി​പ​ത്യ സൂ​ചി​ക​യു​ടെ ആ​ഗോ​ള പ​ട്ടി​ക​യി​ൽ ഇ​ന്ത്യ പ​ത്തു​സ്ഥാ​നം താ​ഴോ​ട്ടു​പോ​യി. 51-ാം സ്ഥാ​ന​മാ​ണു 2019 ലെ ​പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​ക്കു​ള്ള​ത്.

രാ​ജ്യ​ത്തു പൗ​ര​സ്വാ​ത​ന്ത്ര്യം കു​റ​ഞ്ഞു​വ​രു​ന്ന​താ​യി ഇ​ഐ​യും വി​ല​യി​രു​ത്തി. ദ ​ഇ​ക്ക​ണോ​മി​സ്റ്റ് ഗ്രൂ​പ്പി​ന്‍റെ ഗ​വേ​ഷ​ണ വി​ശ​ക​ല​ന വി​ഭാ​ഗ​മാ​ണ് ഇ​ഐ​യു. 2018-ൽ ​ഇ​ന്ത്യ​യു​ടെ സ്കോ​ർ 7.23 ആ​യി​രു​ന്നു. 2019-ൽ ​അ​ത് 6.9 ആ​യി താ​ണു.

ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള നോ​ർ​വേ​ക്ക് 9.87-ഉം ​ഏ​റ്റ​വും താ​ഴെ​യു​ള്ള ഉ​ത്ത​ര​കൊ​റി​യ​യ്ക്ക് 1.08 ഉം ​ആ​ണ് സ്കോ​ർ. 2.26 സ്കോ​ർ ഉ​ള്ള ചൈ​ന 153-ാമ​താ​ണ്. പ​ട്ടി​ക​യി​ൽ പാ​ക്കി​സ്ഥാ​ൻ 108 ഉം ​ശ്രീ​ല​ങ്ക 69 ഉം ​ബം​ഗ്ലാ​ദേ​ശ് 80-ഉം ​സ്ഥാ​ന​ത്താ​ണ്. 167 രാ​ജ്യ​ങ്ങ​ളാ​ണു പ​ട്ടി​ക​യി​ലു​ള്ള​ത്.

ജ​മ്മു കാ​ഷ്മീ​രി​ൽ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ളും ആ​സാ​മി​ലെ വി​വാ​ദ പൗ​ര​ത്വ ര​ജി​സ്റ്റ​റും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​ന്ത്യ​യി​ൽ ജ​നാ​ധി​പ​ത്യം കു​റ​യു​ന്നു​വെ​ന്ന് ഇ​ഐ​യു വി​ല​യി​രു​ത്തി​യ​ത്. കാ​ഷ്മീ​രി​ലെ അ​റ​സ്റ്റു​ക​ളും ഇ​ന്‍റ​ർ​നെ​റ്റ് വി​ല​ക്കും സൈ​നി​ക വി​ദ്യാ​ഭ്യാ​സ​വു​മൊ​ക്കെ റി​പ്പോ​ർ​ട്ടി​ൽ വി​മ​ർ​ശ​ന വി​ധേ​യ​മാ​യി. ആ​സാ​മി​ൽ 19 ല​ക്ഷം പേ​ർ​ക്ക് പൗ​ര​ത്വം നി​ഷേ​ധി​ക്ക​പ്പെ​ട്ട​തും ചൂ​ണ്ടി​ക്കാ​ണി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.