ക​ണ്‍​മ​ണി​ക​ളു​ടെ ജീ​വ​നാ​യി കാ​രു​ണ്യം തേ​ടി ദ​മ്പ​തി​ക​ൾ
Saturday, January 25, 2020 11:23 AM IST
കാ​ത്തി​രു​ന്നു ല​ഭി​ച്ച ക​ണ്‍​മ​ണി​ക​ളു​ടെ ജീ​വ​ൻ നി​ല​നി​ർത്താൻ നെ​ട്ടോ​ട്ട​ത്തി​ലാ​ണ് അ​നീ​ഷ് എ​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ. തൊ​ടു​പു​ഴ, പു​റ​പ്പു​ഴ സ്വ​ദേ​ശി​യാ​യ അ​നീ​ഷി​നും ഭാ​ര്യ മാ​യ​യ്ക്കും ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​ണ് ത​ങ്ങ​ൾ​ക്ക് ജ​നി​ക്കാ​ൻ പോ​കു​ന്ന​തെന്നറിഞ്ഞ​പ്പോ​ഴു​ണ്ടാ​യ സ​ന്തോ​ഷ​ത്തി​ന് അ​തി​രി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ താ​ൻ ഓ​ട്ടോ ഓ​ടി​ച്ച് ല​ഭി​ക്കു​ന്ന ചെ​റി​യ വ​രു​മാ​ന​ത്തി​ലൂ​ടെ ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട​റ്റ​വും കൂ​ട്ടി​മു​ട്ടി​ച്ച് ക​ഴി​ഞ്ഞി​രു​ന്ന അ​നീ​ഷും ഭാ​ര്യ​യും ജീ​വി​ത​ത്തി​ലെ മ​റ്റൊ​രു പ്ര​തി​സ​ന്ധി​ക്കു മു​ന്നി​ൽ പ​ത​റി നി​ൽ​ക്കു​ക​യാ​ണി​പ്പോ​ൾ.

ഗ​ർ​ഭി​ണി​യാ​യി ഏ​ഴാം മാ​സ​ത്തി​ൽ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ തോ​ന്നി​യ​തി​നാ​ലാ​ണ് മാ​യ​യെ മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 2019 ഒ​ക്ടോ​ബ​ർ 31ന് ​മാ​യ ഇ​ര​ട്ട​കു​ട്ടി​ക​ൾ​ക്ക് ജന്മം ​ന​ൽ​കി. ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ൾ.

മാ​സം തി​ക​യാ​ഞ്ഞ​തി​നാ​ൽ ശ​സ്ത്ര​ക്രി​യ വ​ഴി​യാ​ണ് കു​ട്ടി​ക​ളെ പു​റ​ത്തെ​ടു​ത്ത​ത്. പി​ന്നീ​ട് ഭ​യ​ത്തിന്‍റെയും വി​ഷ​മ​ങ്ങ​ളു​ടേ​യും ദി​ന​ങ്ങ​ളാ​യി​രു​ന്നു. തൂ​ക്കം വ​ള​രെ കുറഞ്ഞ കു​ഞ്ഞുങ്ങ​ളു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​നു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​രും നീ​ങ്ങി.

കു​ട്ടി​ക​ൾ ഇ​പ്പോ​ൾ എ​ൻ​ഐ​സി​യു ഇ​ൻ​ക്യു​ബേ​റ്റ​റി​ലാ​ണു​ള്ള​ത്. ഏ​ക​ദേ​ശം ര​ണ്ടു​ മാ​സ​ത്തോ​ളം ഈ ​സ്ഥി​തി​യി​ൽ തു​ട​ര​ണം. മൂ​ന്നു ദി​വ​സം കൂ​ടു​ന്പോ​ൾ 28,000 രു​പ​യാ​ണ് ഇ​തി​നാ​യി ചെ​ല​വാ​കു​ന്ന​ത്. അ​ന്ന​ന്നു ല​ഭി​ക്കു​ന്ന വ​രു​മാ​നംകൊ​ണ്ട് ജീ​വി​ക്കു​ന്ന അ​നീ​ഷി​നെ സം​ബ​ന്ധി​ച്ച​ട​ത്തോ​ളം താങ്ങാവുന്നതിനപ്പുറമാണിത്. പ​ല​രോ​ടാ​യി ക​ടം വാ​ങ്ങി​യാ​ണ് കാ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ടു നീ​ക്കു​ന്ന​ത്.

പ​ക്ഷേ ഇ​നി​യും ര​ണ്ടു​മാ​സം കൂ​ടി ഇ​ൻ​ക്യു​ബേ​റ്റ​റി​ൽ തു​ട​ർ​ന്നാ​ൽ മാ​ത്ര​മേ സാ​ധാ​ര​ണ കു​ട്ടി​ക​ളെ​പ്പോ​ലെ ത​ങ്ങ​ളു​ടെ പൊ​ന്നോ​മ​ന​ക​ളെ പു​റം​ലോ​ക​ത്തേ​യ്ക്ക് കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കൂ​വെ​ന്ന സ​ത്യം കുടുംബത്തെ വ​ല്ലാ​തെ അ​ല​ട്ടു​ന്നു. നി​ല​വി​ലെ ചി​കി​ൽ​സ തു​ട​ർ​ന്നു​കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള തു​ക എ​വി​ടെ നി​ന്നു ക​ണ്ടെ​ത്തു​മെ​ന്നു​ള്ള ചോ​ദ്യ​ത്തി​നു മു​ന്നി​ൽ അ​വ​ർ​ക്ക് ഉ​ത്ത​ര​മി​ല്ല.

കാ​ത്തി​രു​ന്ന ല​ഭി​ച്ച പൊ​ന്നോ​മ​ന​ക​ളു​ടെ ജീ​വ​നായി സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ക​യാ​ണ് അ​നീ​ഷും കു​ടും​ബ​വും. ര​ണ്ടു കു​രു​ന്നു​ക​ളെ സം​ര​ക്ഷി​ക്കാ​ൻ, അ​വ​രെ ആ​രോ​ഗ്യ​മു​ള്ള കു​ട്ടി​ക​ളാ​യ് ഈ ​ലോ​ക​ത്തി​ലേ​യ്ക്ക് കൊ​ണ്ടു​വ​രാ​ൻ ഒ​രു കൈ​താ​ങ്ങ് അ​വ​ർ​ക്ക് ന​ൽ​കി​യാ​ൽ അ​ത് വ​ലി​യ സ​ഹാ​യം ത​ന്നെ​യാ​കും. ത​ങ്ങ​ളു​ടെ പൊ​ന്നോ​മ​ന​ക​ളെ ര​ക്ഷി​ക്കാ​ൻ മ​ഹാ​മ​ന​സ്ക​രാ​യ എ​ല്ലാ​വ​രു​ടേ​യും സ​ഹാ​യം തേ​ടു​ക​യാ​ണ് അ​നീ​ഷും മാ​യ​യും.

കുഞ്ഞുങ്ങൾക്കായുള്ള സഹായം Deepika Charitable Turst നു South India Bank ​ന്‍റെ കോ​ട്ട​യം ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കാം.

അ​ക്കൗ​ണ്ട് ന​മ്പ​ർ: 00370730 00003036
IFSC Code: SIBL 0000037

ദീ​പി​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ പ​ണം അ​യ​യ്ക്കു​മ്പോ​ൾ ആ ​വി​വ​രം [email protected] ലേ​ക്ക് ഇ​മെ​യി​ൽ ആ​യോ (91) 93495 99068 ലേ​ക്ക് എ​സ്എം​എ​സ് വ​ഴി​യോ അ​റി​യി​ക്ക​ണം. സം​ശ​യ​ങ്ങ​ൾ​ക്ക് (91) 93495 99068.

ചാ​രി​റ്റി വി​വ​ര​ങ്ങ​ൾ​ക്ക്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.