നാ​ഗ്പൂ​രി​ലെ കൊ​ടും ക്രൂ​ര​ത; ര​ഹ​സ്യ​ഭാ​ഗ​ത്ത് ഇ​രു​മ്പ് ദ​ണ്ഡ് കു​ത്തി​ക്ക​യ​റ്റി പീ​ഡ​നം
Tuesday, January 28, 2020 1:24 PM IST
നാ​ഗ്പു​ർ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പു​രി​ൽ പ​ത്തൊ​ൻ​പ​തു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ ശേ​ഷം ര​ഹ​സ്യ​ഭാ​ഗ​ത്ത് ഇ​രു​മ്പ് ദ​ണ്ഡ് ക​യ​റ്റി കൊ​ടും​ക്രൂ​ര​ത. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. പ്ര​തി​യാ​യ സ്പി​ന്നിം​ഗ് മി​ൽ സൂ​പ്പ​ർ​വൈ​സ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​മ്പ​ത്തി​ര​ണ്ടു​കാ​ര​നാ​യ യോ​ഗി​ലാ​ൽ ര​ഹാം​ഗ്ദ​ലെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ​ഹോ​ദ​ര​നൊ​പ്പം വാ​ട​ക വീ​ട്ടി​ലാ​ണ് യു​വ​തി ക​ഴി​ഞ്ഞ​ത്. ഇ​വ​ർ​ക്കൊ​പ്പം പ്ര​തി​യും മ​റ്റൊ​രു സ്ത്രീ​യും താ​മ​സി​ച്ചി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നും ഒ​പ്പം താ​മ​സി​ക്കു​ന്ന സ്ത്രീ​യും വീ​ട്ടി​ൽ​നി​ന്നും പു​റ​ത്തു​പോ​യ​പ്പോ​ഴാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

യോ​ഗി​ലാ​ൽ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പെ​ൺ​കു​ട്ടി ചെ​റു​ത്തു. ഇ​തോ​ടെ ഇ​യാ​ൾ‌ പെ​ൺ​കു​ട്ടി​യു​ടെ മു​ഖ​ത്ത് തു​ണി​യ​മ​ർ​ത്തി​പ്പി​ടി​ച്ചു. ശ്വാ​സം കി​ട്ടാ​തെ പെ​ൺ​കു​ട്ടി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. ഈ ​അ​വ​സ്ഥ​യി​ൽ ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. പി​ന്നീ​ട് പെ​ൺ‌​കു​ട്ടി​യു​ടെ ര​ഹ​സ്യ​ഭാ​ഗ​ത്ത് ഇ​രു​മ്പ് ദ​ണ്ഡ് കു​ത്തി​ക്ക​യ​റ്റു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ​ഹോ​ദ​ര​നോ​ട് മൂ​ന്ന് ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് പെ​ൺ​കു​ട്ടി പ​റ​യു​ന്ന​ത്. ചൊ​വ്വാ​ഴ്ച പെ​ൺ​കു​ട്ടി​യും സ​ഹോ​ദ​ര​നും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.