മോ​ദി​ക്ക് സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ​ക്കു​റി​ച്ച് വ​ലി​യ ധാ​ര​ണ​യി​ല്ല: രാ​ഹു​ൽ ഗാ​ന്ധി
Tuesday, January 28, 2020 3:30 PM IST
ജ​യ്പു​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ​ക്കു​റി​ച്ച് വ​ലി​യ ധാ​ര​ണ​യി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ലെ ഇ​ന്ത്യ​യു​ടെ പ്ര​തി​ച്ഛാ​യ പ്ര​ധാ​ന​മ​ന്ത്രി ന​ശി​പ്പി​ച്ച​താ​യും രാ​ഹു​ൽ ആ​രോ​പി​ച്ചു. രാ​ജ​സ്ഥാ​നി​ലെ ജ​യ്പു​രി​ൽ പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ യു​വ ആ​ക്രോ​ശ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​പി​എ ഭ​ര​ണ​കാ​ല​ത്ത് ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച് ഒ​ൻ​പ​ത് ശ​ത​മാ​ന​മാ​യി​രു​ന്നു. ലോ​കം മു​ഴു​വ​ൻ ഇ​ന്ത്യ​യി​ലേ​ക്ക് നോ​ക്കി​യി​രു​ന്നു. വ്യ​ത്യ​സ്ത​മാ​യ അ​ള​വു​കോ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ങ്ങ​ൾ അ​ള​ക്കു​മ്പോ​ൾ ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച് അ​ഞ്ച് ശ​ത​മാ​ന​മു​ണ്ട്. എ​ന്നാ​ൽ പ​ഴ​യ അ​ള​വു​കോ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ൽ ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച 2.5 ശ​ത​മാ​നം മാ​ത്ര​മാ​ണ്. ഒ​രു പ​ക്ഷേ പ്ര​ധാ​ന​മ​ന്ത്രി സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ​ക്കു​റി​ച്ച് പ​ഠി​ക്കു​ക​യോ മ​ന​സി​ലാ​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലാ​യി​രി​ക്കാ​മെ​ന്നും രാ​ഹു​ൽ പ​രി​ഹ​സി​ച്ചു.

ജി​എ​സ്ടി എ​ന്താ​ണെ​ന്നു​പോ​ലും മോ​ദി​ക്ക് മ​ന​സി​ലാ​യി​ട്ടി​ല്ല. നോ​ട്ട് നി​രോ​ധ​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​വ​ർ ഒ​രു എ​ട്ടു വ​യ​സു​കാ​ര​നോ​ട് ചോ​ദി​ക്കു​ക, അ​വ​ൻ പ​റ​യും നോ​ട്ട് നി​രോ​ധ​നം ന​ന്മ​യേ​ക്കാ​ൾ ഉ​പ​ദ്ര​വ​മാ​ണ് ചെ​യ്ത​തെ​ന്ന്- രാ​ഹു​ൽ പ​റ​ഞ്ഞു.

ഇ​ന്ത്യ​യെ ഇ​പ്പോ​ൾ മാ​ന​ഭം​ഗ​ങ്ങ​ളു​ടെ ത​ല​സ്ഥാ​ന​മാ​യാ​ണ് ആ​ളു​ക​ൾ കാ​ണു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ഇ​തി​നെ​ക്കു​റി​ച്ച് ഒ​ര​ക്ഷ​രം മി​ണ്ടി​ല്ല. ത​ങ്ങ​ളു​ടെ പ്ര​തി​ച്ഛാ​യ മോ​ശം ആ​കു​ന്ന​തി​നെ​ക്കു​റി​ച്ചും തൊ​ഴി​ലി​ല്ലാ​യ്മ​യെ​ക്കു​റി​ച്ചും പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ചോ​ദി​ച്ചാ​ൽ അ​വ​ർ നി​ങ്ങ​ളെ ഉ​ന്നം​വ​യ്ക്കും, നി​ങ്ങ​ൾ​ക്കു നേ​രെ അ​വ​ർ നി​റ​യൊ​ഴി​ക്കും- രാ​ഹു​ൽ പ​റ​ഞ്ഞു. മോ​ദി​യെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്. ഏ​തെ​ങ്കി​ലും സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ത്തി അ​വി​ടെ പ്ര​സം​ഗി​ക്കു​മു​മ്പ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ളെ നേ​രി​ടാ​ൻ ക​ഴി​യു​മോ? അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​യി​ല്ല. വ്യ​ർ​ഥ​മാ​യ ചി​ല വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കാ​ൻ മാ​ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​നു ക​ഴി​യു​ക​യെ​ന്നും രാ​ഹു​ൽ‌ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.