ജ​യി​ലി​ൽ സ്വ​വ​ർ​ഗ​ബ​ന്ധ​ത്തി​ന് നി​ർ​ബ​ന്ധി​ച്ചു; നി​ർ​ഭ​യ കു​റ്റ​വാ​ളി സു​പ്രീം​കോ​ട​തി​യി​ൽ
Tuesday, January 28, 2020 4:56 PM IST
ന്യൂ​ഡ​ൽ​ഹി: ദ​യാ​ഹ​ർ​ജി ത​ള്ളി​യ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ നി​ർ​ഭ​യ​ക്കേ​സി​ലെ കു​റ്റ​വാ​ളി മു​കേ​ഷ് കു​മാ​ർ സിം​ഗ് ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി വാ​ദം കേ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം ഹ​ർ​ജി പ​രി​ഗ​ണി​ച്ച​പ്പോ​ൾ ഉ​ട​ൻ ലി​സ്റ്റ് ചെ​യ്യാ​ൻ ര​ജി​സ്ട്രി​യെ സ​മീ​പി​ക്കാ​ൻ ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ചൊ​വ്വാ​ഴ്ച ഉ​ച്ച​മു​ത​ൽ ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ജ​സ്റ്റി​സ് ആ​ർ. ഭാ​നു​മ​തി അ​ധ്യ​ക്ഷ​യാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത്. ഹ​ർ​ജി​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​ക്കി​യ മൂ​ന്നം​ഗ ബെ​ഞ്ച് ബു​ധ​നാ​ഴ്ച വി​ധി പ​റ​യും.

ജ​യി​ലി​ൽ പ്ര​തി​ക​ൾ​ക്കു ക്രൂ​ര​പീ​ഡ​നം നേ​രി​ടേ​ണ്ടി​വ​ന്ന​താ​യി മു​കേ​ഷി​ന്‍റെ അ​ഭി​ഭാ​ഷ​ക അ​ഞ്ജ​ന പ്ര​കാ​ശ് ആ​രോ​പി​ച്ചു. മു​കേ​ഷ് സിം​ഗി​നെ കേ​സി​ലെ മ​റ്റൊ​രു കു​റ്റ​വാ​ളി​യാ​യ അ​ക്ഷ​യ് സിം​ഗു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​നു നി​ർ​ബ​ന്ധി​ച്ചു. ജ​യി​ലി​ൽ കൊ​ല്ല​പ്പെ​ട്ട രാം​സിം​ഗി​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ക്കി മാ​റ്റി​യെ​ന്നും അ​ഭി​ഭാ​ഷ​ക പ​റ​ഞ്ഞു. ദ​യാ​ഹ​ർ​ജി ത​ള്ളി​യ ശേ​ഷ​മേ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട​യാ​ളെ ഏ​കാ​ന്ത ത​ട​വി​ലേ​ക്ക് മാ​റ്റാ​വൂ എ​ന്നാ​ണ് ച​ട്ട​മെ​ന്നും മു​കേ​ഷ് സിം​ഗി​നെ വ​ള​രെ മു​ന്പു ത​ന്നെ ഏ​കാ​ന്ത ത​ട​വി​ലേ​ക്കു മാ​റ്റി​യി​രു​ന്നു​വെ​ന്നും അ​ഭി​ഭാ​ഷ​ക വാ​ദി​ച്ചു.

എ​ല്ലാ രേ​ഖ​ക​ളും പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് രാ​ഷ്ട്ര​പ​തി ദ​യാ​ഹ​ർ​ജി ത​ള്ളി​യ​തെ​ന്ന അ​ഭി​ഭാ​ഷ​ക​യു​ടെ വാ​ദ​ത്തെ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത എ​തി​ർ​ത്തു. എ​ല്ലാ രേ​ഖ​ക​ളും രാ​ഷ്ട്ര​പ​തി​ക്കു ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു മേ​ത്ത പ​റ​ഞ്ഞു. മു​കേ​ഷ് സിം​ഗി​നെ ഏ​കാ​ന്ത ത​ട​വി​ലേ​ക്കു മാ​റ്റി​യി​ട്ടി​ല്ലെ​ന്നും പ്ര​ത്യേ​ക സെ​ല്ലി​ലേ​ക്കു മാ​റ്റു​ക​യാ​ണു ചെ​യ്ത​തെ​ന്നും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ പ​റ​ഞ്ഞു. രാ​ഷ്ട്ര​പ​തി ധൃ​തി​പി​ടി​ച്ച് ദ​യാ​ർ​ജി ത​ള്ളി എ​ന്ന് എ​ങ്ങ​നെ പ​റ​യാ​നാ​വു​മെ​ന്നു ജ​സ്റ്റീ​സ് ആ​ർ. ഭാ​നു​മ​തി ചോ​ദി​ച്ചു.

ഈ ​മാ​സം പ​തി​നേ​ഴി​നാ​ണു മു​കേ​ഷ് സിം​ഗി​ന്‍റെ ദ​യാ​ഹ​ർ​ജി രാ​ഷ്ട്ര​പ​തി ത​ള്ളി​യ​ത്. ഈ ​തീ​രു​മാ​നം കോ​ട​തി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മ​ര​ണ​വാ​റ​ന്‍റ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണു മു​കേ​ഷ് കു​മാ​ർ സിം​ഗ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.