ക​രീ​ബി​യ​നി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; സു​നാ​മി​ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്
Wednesday, January 29, 2020 11:19 PM IST
ഹ​വാ​ന: ജ​മൈ​ക്ക​യ്ക്കും ക്യൂ​ബ​യ്ക്കും ഇ​ട​യി​ൽ‌ ക​രീ​ബി​യ​ൻ ദ്വീ​പ​സ​മൂ​ഹ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 7.7 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ജ​മൈ​ക്ക​യി​ലെ ലൂ​സി​യ​യി​ൽ വ​ട​ക്കു​പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്താ​യി​രു​ന്നു ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം.

ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 2.10 ന് ​ആ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളെ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.