ടോ​ൾ​പ്ലാ​സ​യ്ക്ക് സ​മീ​പം പെ​ണ്‍​കു​ട്ടി ക​ത്തി​മു​ന​യി​ൽ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി; അ​റ​സ്റ്റ്
Wednesday, February 19, 2020 6:06 PM IST
ച​ണ്ഡീ​ഗ​ഢ്: ദേ​ശീ​യ​പാ​ത​യി​ലെ ടോ​ൾ​പ്ലാ​സ​യ്ക്ക് സ​മീ​പം പെ​ണ്‍​കു​ട്ടി​യെ ക​ത്തി​മു​ന​യി​ൽ​നി​ർ​ത്തി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു. ഹ​രി​യാ​ന​യി​ലെ ക​ർ​ണാ​ലി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണു പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. പാ​നി​പ്പ​ട്ടി​ൽ ബ​ന്ധു​ക്ക​ളെ ക​ണ്ടു തി​രി​ച്ചു​വ​രു​ന്പോ​ഴാ​ണു സം​ഭ​വം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

പാ​നി​പ്പ​ട്ടി​ൽ​നി​ന്നു ബ​സി​ൽ മ​ട​ങ്ങു​ന്ന​തി​നി​ടെ പെ​ണ്‍​കു​ട്ടി​യും ഭ​ർ​ത്താ​വും ദേ​ശീ​യ​പാ​ത​യി​ൽ ടോ​ൾ​പ്ലാ​സ​യ്ക്കു സ​മീ​പം ഇ​റ​ങ്ങി. തു​ട​ർ​ന്നു ഭ​ർ​ത്താ​വ് ചാ​യ കു​ടി​ക്കാ​നും പെ​ണ്‍​കു​ട്ടി സ​മീ​പ​ത്തെ ശു​ചി​മു​റി​യി​ലേ​ക്കും പോ​യി. ഇ​തി​നി​ടെ ര​ണ്ടു​പേ​ർ ക​ത്തി കാ​ട്ടി പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ടോ​ൾ​പ്ലാ​സ​യ്ക്കു സ​മീ​പ​ത്തെ അ​ണ്ട​ർ​പാ​സി​ൽ​വ​ച്ചു ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​നു​ശേ​ഷം ര​ണ്ടു പ്ര​തി​ക​ളും സ്ഥ​ല​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ട്ടു. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി പി​ന്നീ​ട് ഭ​ർ​ത്താ​വി​നൊ​പ്പം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ഒ​രാ​ൾ ടോ​ൾ​പ്ലാ​സ​യ്ക്കു സ​മീ​പം ക​ട ന​ട​ത്തു​ക​യാ​ണ്. മ​റ്റൊ​രാ​ൾ ടോ​ൾ പ്ലാ​സ​യി​ലെ ചെ​ക്കിം​ഗ് പോ​യ​ന്‍റി​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.