മ​ഹ​ന്ത് നൃ​ത്യ​ഗോ​പാ​ൽ ദാ​സ് അ​യോ​ധ്യ ക്ഷേ​ത്ര​നി​ർ​മാ​ണ ട്ര​സ്റ്റി​ന്‍റെ പ്ര​സി​ഡ​ന്‍റ്
Wednesday, February 19, 2020 9:26 PM IST
ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ ക്ഷേ​ത്ര​നി​ർ​മാ​ണ​ത്തി​നു​ള്ള ട്ര​സ്റ്റി​ന്‍റെ (ശ്രീ​രാ​മ​ജ​ൻ​മ​ഭൂ​മി തീ​ർ​ഥ ക്ഷേ​ത്ര) പ്ര​സി​ഡ​ന്‍റാ​യി മ​ഹ​ന്ത് നൃ​ത്യ​ഗോ​പാ​ൽ ദാ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു. വി​ശ്വ​ഹി​ന്ദു പ​രി​ഷ​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള രാം ​ജ​ൻ​മ​ഭൂ​മി ന്യാ​സി​ന്‍റെ അ​ധ്യ​ക്ഷ​നും, ബാ​ബ്റി മ​സ്ജി​ദ് ത​ക​ർ​ത്ത കേ​സി​ലെ പ്ര​തി​യു​മാ​ണു നൃ​ത്യ​ഗോ​പാ​ൽ ദാ​സ്.

വി​എ​ച്ച്പി രാ​ജ്യാ​ന്ത​ര പ്ര​സി​ഡ​ന്‍റ് ച​ന്പ​ത് റാ​യി​യാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി. ട്ര​ഷ​റ​റാ​യി ഗോ​വി​ന്ദ് ദേ​വ ഗി​രി​യും നി​യ​മി​ക്ക​പ്പെ​ട്ടു. കേ​ര​ള കേ​ഡ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഗ്യാ​നേ​ഷ് കു​മാ​റും സ​മി​തി​യി​ലു​ണ്ട്. മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ കെ. ​പ​രാ​ശ​ര​ന്‍റെ വ​സ​തി​യി​ൽ​വ​ച്ചു ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണു ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ക്ഷേ​ത്ര നി​ർ​മാ​ണ സ​മി​തി​യു​ടെ ചെ​യ​ർ​മാ​നാ​യി മു​ൻ കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി നൃ​പേ​ന്ദ്ര​മി​ശ്ര​യെ നി​യ​മി​ച്ചു. ക്ഷേ​ത്ര നി​ർ​മാ​ണ​ത്തെ കു​റി​ച്ചു ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി 15 ദി​വ​സ​ത്തി​നു ശേ​ഷം വീ​ണ്ടും യോ​ഗം ചേ​രും.

ട്ര​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ഷേ​ധ​മ​റി​യി​ച്ച നൃ​ത്യ​ഗോ​പാ​ൽ ദാ​സു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് എ​ന്നി​വ​ർ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം, നൃ​ത്യ​ഗോ​പാ​ൽ ദാ​സി​നെ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു നി​യ​മി​ച്ച​തി​നെ​തി​രെ മ​ഹ​ന്ത് ധ​രം​ദാ​സ് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.