കെഎസ്ആര്‍ടിസി ബ​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ ലോ​റി ഓ​ടി​ച്ച​ത് പാ​ല​ക്കാ​ട് സ്വ​ദേ​ശി
Thursday, February 20, 2020 2:06 PM IST
തി​രു​പ്പു​ർ: തി​രു​പ്പൂ​രി​ൽ കെഎസ്ആര്‍ടിസി ബ​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ ലോ​റി​യു​ടെ ഡ്രൈ​വ​ർ കീ​ഴ​ട​ങ്ങി. പാ​ല​ക്കാ​ട് സ്വ​ദേ​ശി ഹേ​മ​രാ​ജാ​ണു പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യ​ത്. പു​ല​ർ​ച്ചെ 3.15നാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ 20 പേ​രാ​ണു മ​രി​ച്ച​ത്. ബ​സി​ൽ ആ​കെ 48 യാ​ത്ര​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്.



ടൈ​ലു​മാ​യി എ​റ​ണാ​കു​ള​ത്തു​നി​ന്നു സേ​ല​ത്തേ​ക്കു പോ​യ എ​റ​ണാ​കു​ളം ര​ജി​സ്ട്രേ​ഷ​ൻ ലോ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. ലോ​റി ഡി​വൈ​ഡ​ർ ത​ക​ർ​ത്തു മ​റു​വ​ശ​ത്തു​കൂ​ടി പോ​യ ബ​സി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ലോ​റി​യി​ൽ അ​മി​ത​ഭാ​രം ക​യ​റ്റി​യി​രു​ന്നു. ട​യ​റു​ക​ൾ പൊ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. എ​റ​ണാ​കു​ളം ഡി​പ്പോ​യി​ലെ ആ​ർ എ​സ് 784 ന​ന്പ​ർ ബം​ഗ​ളു​രു-​എ​റ​ണാ​കു​ളം ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ഫെ​ബ്രു​വ​രി 17-നാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബ​സ് എ​റ​ണാ​കു​ള​ത്തു​നി​ന്നു ബം​ഗ​ളു​രു​വി​ലേ​ക്കു പോ​യ​ത്. തൊ​ട്ടു​പി​റ്റേ​ന്നു ത​ന്നെ ബ​സ് കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങേ​ണ്ടി​യി​രു​ന്നു. എ​ന്നാ​ൽ യാ​ത്ര​ക്കാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ ഒ​രു ദി​വ​സം വൈ​കി പ​ത്തൊ​ന്പ​തി​നാ​ണു മ​ട​ങ്ങി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴു​മ​ണി​ക്കു കൊ​ച്ചി​യി​ൽ എ​ത്തി​ച്ചേ​രേ​ണ്ട​താ​യി​രു​ന്നു ബ​സ്.

അ​പ​ക​ടം ന​ട​ക്കു​ന്പോ​ൾ യാ​ത്ര​ക്കാ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു. ബ​സി​ന്‍റെ 12 സീ​റ്റു​ക​ളോ​ളം ഇ​ടി​ച്ചു​ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ചി​ല സീ​റ്റു​ക​ൾ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ചു​പോ​യി. മൃ​ത​ദേ​ഹ​ങ്ങ​ൾ അ​വി​നാ​ശി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.