മെ​ലാ​നിയ ട്രം​പി​ന്‍റെ സ്കൂ​ൾ സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​യി​ൽ കേ​ജ​രി​വാ​ളി​നു ക്ഷ​ണ​മി​ല്ല
Saturday, February 22, 2020 12:52 PM IST
ന്യൂ​ഡ​ല്‍​ഹി: മെ​ലാ​നി​യ ട്രം​പി​ന്‍റെ ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​ലെ സ​ന്ദ​ര്‍​ശ​ന പ​രി​പാ​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നും ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യാ​യ്ക്കും ക്ഷ​ണ​മി​ല്ല. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കേ​ജ​രി​വാ​ളി​നെ​യും സി​സോ​ദി​യാ​യെ​യും മ​നഃ​പൂ​ര്‍​വം ഒ​ഴി​വാ​ക്കി​യ​താണെന്ന് എ​എ​പി ആ​രോ​പി​ച്ചു.

ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​ലെ ഹാ​പ്പി​നെ​സ്‌​ ക്ലാ​സ് കാ​ണു​ന്ന​തി​നാ​ണ് മെ​ലാ​നി​യ സ്കൂ​ള്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​ത്. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മെ​ലാ​നി​യ ട്രം​പ് സ്കൂ​ളി​ൽ എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.