തു​ർ​ക്കി​യി​ൽ വീ​ണ്ടും ഭൂ​ച​ല​നം
Monday, February 24, 2020 10:17 AM IST
അ​ങ്കാ​റ: തു​ർ​ക്കി​യി​ൽ വീ​ണ്ടും ഭൂ​ച​ല​നം. തു​ർ​ക്കി​യി​ലെ മ​നി​സ പ്ര​വി​ശ്യ​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 4.8 തീ​വ്ര​ത രേ​ഖ​പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

അ​തേ​സ​മ​യം ഞാ​യ​റാ​ഴ്ച രാ​വി​ലെ തു​ർ​ക്കി​യി​ൽ ഇ​റാ​ൻ അ​തി​ർ​ത്തി​ക്കു സ​മീ​പ​മു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ൽ ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​ന് കെ​ട്ടി​ട​ങ്ങ​ളും ത​ക​ർ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.