ഇ​തി​ഹാ​സ​ത്തി​ന്‍റെ ഇ​രു​നൂ​റി​ന് 10 വ​യ​സ്
Monday, February 24, 2020 9:17 PM IST
മും​ബൈ: അ​ന്താ​രാ​ഷ്ട്ര ഏ​ക​ദി​ന ക്രി​ക്ക​റ്റി​ലെ ആ​ദ്യ ഇ​ര​ട്ട സെ​ഞ്ചു​റി... ആ ​അ​വി​സ്മ​ര​ണീ​യ നേ​ട്ട​ത്തി​ലേ​ക്ക് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​ർ ഓ​ടി​ക്ക​യ​റി​യി​ട്ട് ഇ​ന്ന് 10 വ​ർ​ഷം തി​ക​യു​ന്നു. 2010 ഫെ​ബ്രു​വ​രി 24ന് ​ഗ്വാ​ളി​യ​റി​ൽ വ​മ്പ​ൻ ടീ​മാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ​യാ​യി​രു​ന്നു സ​ച്ചി​ന്‍റെ ച​രി​ത്ര നേ​ട്ടം.

മ​ത്സ​ര​ത്തി​ല്‍ ടോ​സ് നേ​ടി​യ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ഇ​ന്ത്യ​യ്ക്ക് വീ​രേ​ന്ദ​ര്‍ സെ​വാ​ഗി​ന്‍റെ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. എ​ന്നാ​ല്‍, ടീ​മി​നെ അ​വി​ടെ നി​ന്ന് തോ​ളി​ലേ​റ്റി​യ സ​ച്ചി​ന്‍ ഡെ​യ്ൽ സ്റ്റെ​യ്നും, വെ​യ്ൻ പ​ർ​നെ​യ്‌​ലും ജാ​ക്വി​സ് കാ​ലി​സു​മ​ട​ങ്ങു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബോ​ളിം​ഗ് നി​ര​യെ ത​ല​ങ്ങും വി​ല​ങ്ങും പ്ര​ഹ​രി​ച്ചു. പ​തി​വി​നു വി​പ​രീ​ത​മാ​യി ഓ​രോ പ​ന്തും അ​തി​ർ​ത്തി​വ​ര ക​ട​ത്തി സം​ഹാ​ര​മാ​ടു​ന്ന സ​ച്ചി​നെ ക​ണ്ട് ബൗ​ള​ർ​മാ​ർ​ക്കൊ​പ്പം ആ​രാ​ധ​ക​രും അ​മ്പ​ര​ന്നു.

ആ​ദ്യ സെ​ഞ്ചു​റി സ​ച്ചി​ൻ പി​ന്നി​ട്ട​ത് 90 പ​ന്തു​ക​ളി​ൽ. പി​ന്നീ​ടു​ള്ള 100 റ​ൺ​സ് വെ​റും 57 പ​ന്തു​ക​ളി​ലും. സ​ച്ചി​ന്‍റെ ബാ​റ്റി​ൽ നി​ന്ന് പി​റ​ന്ന ഓ​രോ റ​ണ്ണും അ​ന്ന് ആ​രാ​ധ​ക​ർ ആ​ഘോ​ഷ​മാ​ക്കി. ഒ​ടു​വി​ൽ സ​ച്ചി​ന് കൂ​ട്ടാ​യി നാ​യ​ക​ൻ ധോ​ണി ക്രീ​സി​ലെ​ത്തി. അ​പ്പോ​ഴേ​ക്ക് ഏ​ക​ദി​ന​ത്തി​ലെ ആ​ദ്യ ഇ​ര​ട്ട സെ​ഞ്ചു​റി എ​ന്ന ച​രി​ത്ര നേ​ട്ട​ത്തി​ലേ​ക്ക് അ​ടു​ത്തി​രു​ന്നു സ​ച്ചി​ൻ‌. പി​ന്നീ​ട്, ധോ​ണി അ​ടു​പ്പി​ച്ച് സ്ട്രൈ​ക്ക് എ​ടു​ക്കു​ക​യും ബൗ​ണ്ട​റി​ക​ൾ നേ​ടു​ക​യും ചെ​യ്ത​പ്പോ​ൾ ആ​രാ​ധ​ക​ർ അ​ക്ഷ​മ​രാ​യി. ഒ​രു​വേ​ള, ധോ​ണി​യെ ശ​കാ​രി​ക്കു​ന്ന ആ​രാ​ധ​ക​രെ​യും ഗാ​ല​റി​യി​ൽ ക​ണ്ടു.

ഒ​ടു​വി​ൽ ചാ​ൾ ലാം​ഗ്‌​വെ​ൽ​റ്റ് എ​റി​ഞ്ഞ 50ാം ഓ​വ​റി​ന്‍റെ മൂ​ന്നാം പ​ന്തി​ൽ സിം​ഗി​ളെ​ടു​ത്ത് സ​ച്ചി​ൻ ആ ​നേ​ട്ട​ത്തി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ​പ്പോ​ൾ സ്റ്റേ​ഡി​യം ആ​ർ​ത്തി​ര​മ്പി, ക​മ​ന്‍റ​റി ബോ​ക്സി​ലു​ണ്ടാ​യി​രു​ന്ന ര​വി ശാ​സ്ത്രി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ത​ങ്ങ​ളു​ടെ ഉ​റ​ച്ച ശ​ബ്ദ​ത്തി​ൽ ആ ​ഇ​തി​ഹാ​സ​ത്തെ വാ​ഴ്ത്തി, ഡ്ര​സിം​ഗ് റൂ​മി​ൽ കോ​ഹ്‌​ലി​യും, യൂ​സ​ഫ് പ​ത്താ​നു​മ​ട​ക്ക​മു​ള്ള​വ​ർ സ​ച്ചി​നേ നോ​ക്കി ന​മി​ച്ചു.

സ​ച്ചി​ൻ മാ​ത്രം നി​റ​ഞ്ഞു നി​ന്ന ഒ​രു ചി​ത്ര​മാ​യി​രു​ന്നു ഗ്വാ​ളി​യോ​റി​ലെ മ​ത്സ​രം. സെ​ഞ്ചു​റി തി​ക​ഞ്ഞ​പ്പോ​ഴും ശ​രീ​ര​ഭാ​ഷ​യി​ൽ പ​തി​വി​ല്ലാ​ത്ത മി​ത​ത്വം. നേ​രി​യ ചി​രി​പോ​ലും വി​രി​യാ​തെ​യാ​യി​രു​ന്നു മു​ഖം. ഒ​ടു​വി​ൽ മാ​ന്ത്രി​ക സം​ഖ്യ തി​ക​ച്ച​പ്പോ​ൾ സ​ച്ചി​ൻ തു​ള്ളി​ച്ചാ​ടു​മെ​ന്നു ക​രു​തി​യ​വ​ർ​ക്ക് തെ​റ്റി. മാ​ജി​ക്ക് സം​ഖ്യ ക​ട​ന്ന​പ്പോ​ഴും സ​ച്ചി​ൻ പ​തി​വു​പോ​ലെ ബാ​റ്റ് ആ​കാ​ശ​ത്തേ​ക്ക് ഉ​യ​ർ​ത്തി അ​ഭി​വാ​ദ്യം ചെ​യ്യു​ക മാ​ത്രം ചെ​യ്തു. ഇ​ന്നിം​ഗ്സ് പൂ​ർ​ത്തി​യാ​ക്കി, അ​ജ​യ്യ​നാ​യി പു​റ​ത്താ​കാ​തെ മ​ട​ങ്ങു​മ്പോ​ൾ ഓ​രോ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​ര​വും ആ ​കു​റി​യ മ​നു​ഷ്യ​ന്‍റെ അ​രി​കി​ലെ​ത്തി കൈ​കൊ​ടു​ത്ത് മ​ട​ങ്ങി.

147 പ​ന്തി​ല്‍ നി​ന്നാ​ണ് സ​ച്ചി​ൻ ഡ​ബി​ള്‍ സെ​ഞ്ചു​റി തി​ക​ച്ച​ത്. 25 ഫോ​റും മൂ​ന്ന് സി​ക്‌​സും അ​ട​ങ്ങി​യ​താ​യി​രു​ന്നു സ​ച്ചി​ന്‍റെ ഇ​ന്നിം​ഗ​സ്. സ​ച്ചി​ന്‍റെ ബാ​റ്റിം​ഗ് മി​ക​വി​ല്‍ ഇ​ന്ത്യ അ​ന്ന് 50 ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 401 റ​ണ്‍​സെ​ടു​ക്കു​ക​യും ചെ​യ്തു. 153 റ​ണ്‍​സെ​ന്ന മി​ക​ച്ച മാ​ര്‍​ജി​നി​ലാ​യി​രു​ന്നു അ​ന്ന് ഇ​ന്ത്യ​യു​ടെ വി​ജ​യം.

സ​ച്ചി​ന് ശേ​ഷം ഇ​ന്ത്യ​യി​ൽ നി​ന്ന് മൂ​ന്നു​വ​ട്ടം രോ​ഹി​ത് ശ​ര്‍​മ​യും ഒ​രു ത​വ​ണ വീ​രേ​ന്ദ​ര്‍ സെ​വാ​ഗും ഏ​ക​ദി​ന​ത്തി​ലെ ഇ​ര​ട്ട സെ​ഞ്ചു​റി എ​ന്ന മാ​സ്മ​രി​ക സം​ഖ്യ​യി​ലെ​ത്തി. പ​ക്ഷേ, ഏ​ക​ദി​ന​ത്തി​ലെ ആ​ദ്യ​ത്തെ ഇ​ര​ട്ട സെ​ഞ്ചു​റി.. അ​ത് ഒ​ന്ന് മാ​ത്രം. അ​തി​ന് പ്ര​ത്യേ​ക​ത​ക​ൾ ഏ​റെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.